HomeKeralaമന്ത്രിസഭയിൽ മുസ്ലിം ലീഗിന് 5 മന്ത്രിമാർ: പട്ടികയിൽ PK കുഞ്ഞാലിക്കുട്ടിയും KM...

മന്ത്രിസഭയിൽ മുസ്ലിം ലീഗിന് 5 മന്ത്രിമാർ: പട്ടികയിൽ PK കുഞ്ഞാലിക്കുട്ടിയും KM ഷാജിയും, ചർച്ച തുടരുമെന്ന് PMA സലാം | Muslim League Announces Five Ministers List

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾക്കിടെ മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ഔദ്യോഗികമായി അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ, അഞ്ച് മന്ത്രിമാരുണ്ടാകുമെന്ന കാര്യം ലീഗ് വ്യക്തമാക്കി. ലീഗ് നേതൃയോഗത്തിന് ശേഷമാണ് വി. ഡി. സതീശൻ മന്ത്രിസഭയിലേക്കുള്ള തങ്ങളുടെ അഞ്ചംഗ മന്ത്രിമാരുടെ സാധ്യതാ പട്ടികയ്ക്ക് പാർട്ടി രൂപം നൽകിയത്.(Muslim League Announces Five Ministers List For Kerala UDF Cabinet Standoff Continues)

പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. ഷാജി, പാറക്കൽ അബ്ദുള്ള, എൻ. ഷംസുദ്ദീൻ, വി. ഇ. ഗഫൂർ എന്നിവരെയാണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ലീഗ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, മുതിർന്ന നേതാവായ പി. കെ. ബഷീറിനെ ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല.

അഞ്ച് മന്ത്രിമാരുടെ പദവി തങ്ങൾക്ക് ഉറപ്പായും ലഭിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് ലീഗ് നേതൃത്വം ഈ അഞ്ചംഗ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, വി. ഇ. ഗഫൂറിന് പകരം എ. കെ. എം. അഷ്റഫിനെ അവസാന നിമിഷം പരിഗണിച്ചേക്കാനുള്ള സാധ്യതയും പാർട്ടി വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. നാല് മന്ത്രിസ്ഥാനവും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയുമെന്നാണ് കോൺഗ്രസിന്റെ സമവായ ഫോർമുല. ഇന്ന് രാത്രിയോടെ അവസാന വട്ട കൂടിക്കാഴ്ചയിൽ ഇതിൽ പൂർണ്ണമായ ഒരു തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.

Story Summary

The Indian Union Muslim League (IUML) mounted pressure on the Congress by announcing a five-member minister list for the upcoming UDF cabinet. The list includes PK Kunhalikutty, KM Shaji, Parakkal Abdulla, N Shamsudheen, and VE Gafoor, though Congress has yet to officially confirm the fifth cabinet berth.

WhatsApp Channel Banner

Latest updates

‘സർക്കാരുമായി പോരിന് പോകില്ല, പരാതികൾ പാർട്ടി കേൾക്കും, VD...

കോട്ടയം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുഡിഎഫ് സർക്കാരുമായി പോരിന് പോകാൻ കെ.എസ്.യു ഉദ്ദേശിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിഷയം കെ.പി.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉടൻ തന്നെ അനുകൂലമായ...

സിയാവുർ റഹ്മാൻ വധക്കേസ്: 45 വർഷമായി ഒളിവിലായിരുന്ന മുൻ...

ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാവുർ റഹ്മാനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നാലര പതിറ്റാണ്ടായി ഒളിവിലായിരുന്ന പ്രതിയെ ബംഗ്ലാദേശ് പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുൻ സൈനിക...

കാനഡയിലെ കാട്ടുതീ; പുക വ്യാപിച്ചതിന് പിന്നാലെ കാനഡയ്ക്ക് മേൽ...

വാഷിംഗ്‌ടൺ: കാനഡയിലെ കാട്ടുതീയെത്തുടർന്ന് വടക്കേ അമേരിക്കൻ നഗരങ്ങളിൽ വ്യാപിച്ച പുകയുടെ പേരിൽ കാനഡയ്ക്ക് മേൽ കൂടുതൽ നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് (Canada Wildfires Tariffs). കാനഡയിലെ കാട്ടുതീ...

ഗസ്സയിൽ വീണ്ടും രൂക്ഷമായ ഇസ്രായേൽ ആക്രമണം; സംസ്കാരച്ചടങ്ങിന് നേരെ...

ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ 14 ഫലസ്തീനികൾ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസീറത്ത് അഭയാർഥി ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മാത്രം എട്ടുപേർ മരിച്ചു. രാവിലെ കൊല്ലപ്പെട്ട...

മധ്യപ്രദേശിലെ നർവർ കോട്ടയിൽ വൻ കവർച്ച: 3 ടണ്ണിലധികം...

ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ നർവർ കോട്ടയിൽ നിന്ന് 400 വർഷം പഴക്കമുള്ള അപൂർവ്വ പീരങ്കി ആയുധധാരികളായ സംഘം കൊള്ളയടിച്ചു. ജൂലൈ 15-16 തീയതികളിലെ അർദ്ധരാത്രിയിലാണ് സിന്ധ്യ ഭരണകാലത്തെ ഈ ചരിത്ര...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...