തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എം.പി. കേസിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര ഏജൻസികളെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.(MP C Sadanandan Master Demands Central Agency Investigation Into Malayali Students Murder In Uzbekistan)
മെഡിക്കൽ വിദ്യാർത്ഥിനിയായ സാവരിയയെ സഹപാഠി സദാറുൽ അനാം ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ ഈ മരണത്തിന് പിന്നിൽ വലിയ ദുരൂഹതകളുണ്ടെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി. പ്രതി സാവരിയയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടിയുടെ കുടുംബം ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെട്ട് സമഗ്രമായ അന്വേഷണം ഉറപ്പാക്കണമെന്നാണ് ആവശ്യം. സാവരിയയുടെ ഉസ്ബെക്കിസ്ഥാനിലെ പഠന പ്രവേശനത്തിനും വിദേശയാത്രയ്ക്കും സൗകര്യമൊരുക്കിയ വിദ്യാഭ്യാസ കൺസൾട്ടൻസി, റിക്രൂട്ട്മെന്റ് ഏജൻസി എന്നിവയുടെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് സി. സദാനന്ദൻ മാസ്റ്റർ എം.പി ആവശ്യപ്പെട്ടു.
Story Summary
MP C Sadanandan Master has urged Union Home Minister Amit Shah to initiate a central agency probe into the murder of Malayali medical student Savariya Basanth in Uzbekistan. Savariya was allegedly killed by her classmate Sadarul Anam, with the victim’s family raising allegations of forced religious conversion pressure by the accused.


