HomeNationalഉപഭോക്താവ് ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; വൺ സ്റ്റാർ റേറ്റിംഗിൽ ജോലി നഷ്ടപ്പെട്ട്...

ഉപഭോക്താവ് ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; വൺ സ്റ്റാർ റേറ്റിംഗിൽ ജോലി നഷ്ടപ്പെട്ട് ഗിഗ് വർക്കർ, അഞ്ച് ദിവസത്തെ വരുമാനം നഷ്ടമായി | Gig Worker Washroom Access Denied

ദില്ലിയിൽ ശുചിമുറി ഉപയോഗിക്കാൻ അനുമതി നിഷേധിച്ചതിന് പിന്നാലെ ഉപഭോക്താവ് നൽകിയ വൺ സ്റ്റാർ റേറ്റിംഗ് ഒരു ഗിഗ് വർക്കർക്ക് വലിയ തിരിച്ചടിയായി. ഉപഭോക്താവിന്റെ വീട്ടിൽ മൂന്ന് മണിക്കൂർ ജോലി ചെയ്ത ശേഷം ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചപ്പോൾ അത് നിഷേധിക്കുകയും പകരം സെക്യൂരിറ്റി ഗാർഡിന്റെ ശുചിമുറി ഉപയോഗിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തൊട്ടുപിന്നാലെ, ഈ ആവശ്യം ഉന്നയിച്ചതിന് ഉപഭോക്താവ് ആപ്പിൽ വൺ സ്റ്റാർ റേറ്റിംഗ് നൽകി. (Gig Worker Washroom Access Denied)

ഈ മോശം റേറ്റിംഗിനെത്തുടർന്ന് പ്ലാറ്റ്‌ഫോമിന്റെ നിയമപ്രകാരം പ്രസ്തുത വർക്കർക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് പുതിയ ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഇതോടെ ആ അഞ്ച് ദിവസത്തെ വരുമാനം പൂർണ്ണമായും മുടങ്ങി. സഹപ്രവർത്തകയായ മറ്റൊരു ഗിഗ് വർക്കർ സമൂഹമാധ്യമങ്ങളിൽ ഈ സംഭവം പങ്കുവെച്ചതോടെ വലിയ ചർച്ചയായിരിക്കുകയാണ്. ആറ് വർഷത്തെ സേവനത്തിനിടയിൽ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും, ശുചിമുറി ഉപയോഗിക്കാൻ ചോദിച്ചത് എങ്ങനെ ഒരു കുറവാണെന്നും അവർ ചോദിക്കുന്നു. ഗിഗ് വർക്കർമാരുടെ അന്തസ്സിനെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയെക്കുറിച്ചും വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

Summary: A gig worker in Delhi lost five days of income after a customer denied her washroom access and subsequently gave her a one-star rating on the service platform. The incident has sparked a significant online debate regarding the dignity and basic rights of gig workers who provide services within customers’ homes.

Clickable Info Box