നിപ പരിശോധന വേഗത്തിലാക്കാൻ മൊബൈൽ ലാബും

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിർണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ലാബിന്റെ ഫ്ളാഗ് ഓഫ് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. നിപ പരിശോധനകൾ വേഗത്തിൽ നടത്താൻ ഈ മൊബൈൽ ലാബ് കൂടി സജ്ജമാക്കിയതോടെ സാധിക്കുമെന്നും ഇതിന് സന്നദ്ധമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയെ നന്ദിയറിയിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. ബിഎസ്എൽ ലെവൽ 2 ലാബാണ് സജ്ജമാക്കിയിരിക്കുന്നത്. ടെക്നിക്കൽ സ്റ്റാഫ്, ഇലക്ട്രിക്കൽ തുടങ്ങി അഞ്ച് പേരുടെ സംഘമാണ് ലാബിലുണ്ടാകുക.

ഒരേ സമയം 96 സാമ്പിളുകൾ വരെ പരിശോധിക്കാനുള്ള സംവിധാനം ഈ മൊബൈൽ ലാബിലുണ്ട്. മൂന്നു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും. വൈറൽ എക്സ്ട്രാക്ഷൻ, റിയൽ ടൈം പിസിആർ എന്നിവ ലാബിൽ ചെയ്യാൻ സാധിക്കും.