HomeKeralaശ്വാസകോശം തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ മെഡിക്കൽ വിദ്യാർത്ഥിക്ക് അപ്പോളോ അഡ്‌ലക്സിൽ 'എക്മോ'...

ശ്വാസകോശം തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ മെഡിക്കൽ വിദ്യാർത്ഥിക്ക് അപ്പോളോ അഡ്‌ലക്സിൽ ‘എക്മോ’ ചികിത്സയിലൂടെ പുതുജീവൻ | Medical student ECMO treatment Apollo Adlux Hospital

അങ്കമാലി: എലിപ്പനിയെ തുടർന്ന് ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ച് അതീവ ഗുരുതരാവസ്ഥയിലായ 22 വയസ്സുള്ള മെഡിക്കൽ വിദ്യാർത്ഥിക്ക് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ അത്യാധുനിക എക്മോ (ECMO) ചികിത്സയിലൂടെ പുതുജീവൻ (Medical student ECMO treatment Apollo Adlux Hospital). കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയാണ് മരണവക്ത്രത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പർക്കത്തെത്തുടർന്ന് കടുത്ത പനി, ചുമ, ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാർത്ഥിക്ക് രോഗബാധയുണ്ടായത്. തുടർന്ന് കടുത്ത ശ്വാസംമുട്ടലും കഫത്തിൽ രക്തവും കണ്ടതിനെ തുടർന്ന് മധ്യകേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ എലിപ്പനിയും (Leptospirosis), അതിനെത്തുടർന്നുണ്ടായ ‘അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം’ (ARDS), ശ്വാസകോശത്തിനുള്ളിലെ മാരകമായ രക്തസ്രാവത്തിന് കാരണമാകുന്ന ‘ഡിഫ്യൂസ് ആൽവിയോളാർ ഹെമറേജ്’ (Diffuse Alveolar Hemorrhage) എന്നിവ സ്ഥിരീകരിച്ചു. ഇവിടെ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണം നൽകിയെങ്കിലും ശ്വാസതടസ്സം കൂടുതൽ വഷളാകുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ശ്വാസകോശത്തിന്റെ പ്രവർത്തനം താൽക്കാലികമായി പൂർണ്ണമായും ഏറ്റെടുക്കുന്ന ജീവൻരക്ഷാ സംവിധാനമായ എക്‌സ്ട്രാകോര്‍പറല്‍ മെമ്പറെയ്ന്‍ ഓക്‌സിജനേഷന്‍ (ECMO) ചികിത്സ നൽകാൻ ഡോ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചത്. തുടർന്ന് അപ്പോളോ അഡ്‌ലക്സിലെ ക്രിട്ടിക്കൽ കെയർ വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ശ്രീവത്സ നാഗചന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക എക്മോ വിദഗ്ധ സംഘം രോഗി കിടക്കുന്ന ആശുപത്രിയിലെത്തി ആരോഗ്യനില സുരക്ഷിതമാക്കിയ ശേഷം എക്മോ മെഷീൻ ഘടിപ്പിച്ചു.

കേരള പോലീസ് ഒഴുക്കിയ ‘ഗ്രീൻ ചാനൽ’ സുരക്ഷാ ഏകോപനത്തിലൂടെയും, എക്മോ റെട്രീവൽ ടീമിന്റെയും ആംബുലൻസ് ജീവനക്കാരുടെയും ദ്രുതഗതിയിലുള്ള പിന്തുണയോടെയും രോഗിയെ അതിവേഗം സുരക്ഷിതമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ എത്തിച്ചു. ആഴ്ചകൾ നീണ്ട എക്മോ, വെന്റിലേറ്റർ തീവ്രപരിചരണത്തിനൊടുവിൽ വിദ്യാർത്ഥിയുടെ ശ്വാസകോശം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു. രോഗി ഇപ്പോൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

അതേസമയം , “ഒരു സാധാരണ ഐ.സി.യുവിൽ എക്‌മോ ലൈഫ് സപ്പോർട്ട് നൽകുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഗുരുതരമായ ശ്വാസകോശ ക്ഷതവും ശ്വാസകോശത്തിനുള്ളിലെ രക്തസ്രാവവും ഉണ്ടായിരുന്ന ഈ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ സമയോചിതമായ തീരുമാനങ്ങളും വിദഗ്ധ സംഘത്തിന്റെ കൃത്യമായ ഏകോപനവും ഏറെ സഹായകമായി.” — ഡോ. എം. ശ്രീവത്സ നാഗചന്ദൻ (ക്രിട്ടിക്കൽ കെയർ ആൻഡ് എക്‌സ്ട്രാകോര്‍പറല്‍ സപ്പോർട്ട്സ് വിഭാഗം കൺസൾട്ടന്റ്) പറഞ്ഞു.

മെഡിക്കൽ സംഘവും ഗതാഗത സംവിധാനങ്ങളും തമ്മിലുള്ള കൃത്യമായ ഏകോപനവും കേരള പോലീസിന്റെയും ആംബുലൻസ് ജീവനക്കാരുടെയും ആത്മാർത്ഥമായ സഹകരണവുമാണ് സമയബന്ധിതമായി ഈ ജീവൻ രക്ഷിക്കാൻ നിർണായകമായതെന്ന് സീനിയർ കൺസൾട്ടന്റ് ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. മെഡിക്കൽ, ലോജിസ്റ്റിക്സ് വെല്ലുവിളികളും മാനസിക ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു ഈ കേസ് എന്ന് കൺസൾട്ടന്റ് ഡോ. ഡി. ലിഖിത് റോയ് കൂട്ടിച്ചേർത്തു.

ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ, ഡോ. ശ്രീവത്സ നാഗചന്ദൻ, ഡോ. ഡി. ലിഖിത് റോയ്, ഡോ. ബിനോയ് സേവ്യർ കെ.പി, എക്മോ കോർഡിനേറ്റർമാരായ ബിജോ മാത്യൂസ്, അഭിജിത്ത് അനിൽകുമാർ, കാർത്തിക് മേനോൻ ജയചന്ദ്രൻ, അതുല്യ മോഹനൻ എന്നിവരടങ്ങിയ വിപുലമായ മെഡിക്കൽ സംഘമാണ് ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്.

Story Summary: A 22-year-old medical student from Rajasthan, studying in Kerala, was saved from a life-threatening lung failure caused by Leptospirosis (rat fever) and ARDS at Apollo Adlux Hospital, Angamaly. When ventilator support failed at a mid-Kerala hospital, Apollo’s expert team put the patient on ECMO life support. With the support of the Kerala Police and ambulance crew, the student was safely transferred, treated for weeks, and has now fully recovered.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...