പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട വികസന ഫണ്ടുകൾ ബോധപൂർവം തടഞ്ഞുവെച്ച് യു.ഡി.എഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് എം.ബി. രാജേഷ് ആരോപിച്ചു. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(MB Rajesh Accuses UDF Government Of Blocking Local Body Funds In Palakkad)
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പാണ് ഫണ്ടുകൾ അനുവദിക്കേണ്ടതെങ്കിലും തുക കൈമാറാത്തതിനെ തുടർന്ന് സംസ്ഥാനത്തെ 1,200-ഓളം വരുന്ന തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും നിശ്ചലാവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. അംഗൻവാടികളിലെ പോഷകാഹാര വിതരണം, പാലിയേറ്റീവ് കെയർ തുടങ്ങിയ സുപ്രധാന ക്ഷേമപദ്ധതികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെയും താളം തെറ്റിയിരിക്കുകയാണ്.
മുസ്ലിം ലീഗിനെയും യു.ഡി.എഫ് നേതൃത്വത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. യു.ഡി.എഫിൽ സ്വന്തമായി നിലപാടെടുക്കാൻ ലീഗിന് കഴിയുന്നില്ലെന്നും, ലീഗിന്റെ സ്വാതന്ത്ര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുന്നിൽ അടിയറവ് വെച്ചിരിക്കുകയാണെന്നും രാജേഷ് കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐയുടെ ‘പൊതിച്ചോർ’ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങളെ പരാമർശിച്ച അദ്ദേഹം, ബി.ജെ.പി ബീഫ് ഉണ്ടോയെന്ന് അടുക്കളയിൽ കയറി നോക്കുന്നതുപോലെ ഭക്ഷണത്തിൽ വരെ രാഷ്ട്രീയം കലർത്തുന്ന ഇടുങ്ങിയ ചിന്താഗതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Story Summary
Former Local Self Government Minister M. B. Rajesh accused the UDF government of intentionally blocking development funds allocated to local self-government institutions, thereby stalling welfare projects like palliative care and Anganwadi nutrition schemes. Speaking in Palakkad, he also strongly criticized Muslim League leaders for surrendering their independent voice within the UDF.


