HomeKeralaകാരന്തൂർ മർകസിൽ 25-ാം രാവ് ആത്മീയ സംഗമം ശനിയാഴ്ച; കാന്തപുരം എ.പി....

കാരന്തൂർ മർകസിൽ 25-ാം രാവ് ആത്മീയ സംഗമം ശനിയാഴ്ച; കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും | Markaz Karanthur Ramadan 25

കോഴിക്കോട്: ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമളാനിലെ അവസാന പത്തിലെ പ്രധാന ദിനമായ 25-ാം രാവിൽ (മാർച്ച് 14, ശനിയാഴ്ച) കാരന്തൂർ മർകസിൽ വിപുലമായ ആത്മീയ സമ്മേളനം നടക്കും (Markaz Karanthur Ramadan 25). ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ഞായറാഴ്ച പുലർച്ചെ ഒരു മണി വരെ നീളുന്ന സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.

ശനിയാഴ്ച ളുഹ്ർ നിസ്കാരത്തിന് ശേഷം ഉദ്ഘാടന ചടങ്ങുകളോടെ സമ്മേളനത്തിന് തുടക്കമാകും.ദൗറത്തുൽ ഖുർആൻ, സകാത്ത് പഠന വേദി, ഖത്മ് ദുആ, ഹലാവത്തുൽ ഖുർആൻ ആസ്വാദന സദസ്സ് എന്നിവ ഉച്ചയ്ക്ക് ശേഷം നടക്കും.മഹ്‌ളറത്തുൽ ബദ്‌രിയ്യ, വിർദുല്ലത്വീഫ്, തൗബ, തഹ്‌ലീൽ, അസ്മാഉൽ ഹുസ്ന തുടങ്ങിയ പ്രാർത്ഥനകൾക്ക് പണ്ഡിതർ നേതൃത്വം നൽകും.

സമ്മേളനത്തിനെത്തുന്നവർക്കായി വിപുലമായ ‘ഗ്രാൻഡ് കമ്മ്യൂണിറ്റി ഇഫ്താർ’ മർകസിൽ ഒരുക്കും.മസ്ജിദുൽ ഹാമിലിയിലെ തസ്ബീഹ്, അവ്വാബീൻ, തറാവീഹ്, വിത്ർ നിസ്കാരങ്ങൾക്ക് ശേഷം രാത്രി 10 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ ആത്മീയ പൊതുസമ്മേളനം ആരംഭിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും അനുഗ്രഹ പ്രാർത്ഥനയുമാണ് സമ്മേളനത്തിലെ പ്രധാന ആകർഷണം.

സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയ പ്രമുഖ പണ്ഡിതരും സാദാത്തുക്കളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

വിശ്വാസികളുടെ തിരക്ക് പരിഗണിച്ച് ക്യാമ്പസിലും പരിസരത്തും വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Story Summary:
Markazu Saqafathi Ssunniyya in Karanthur, Kozhikode, will host a massive spiritual gathering on the 25th night of Ramadan (March 14, 2026). Indian Grand Mufti Kanthapuram A.P. Aboobacker Musliyar will lead the annual Ramadan speech and prayer. Thousands of devotees from across India are expected to attend the event.

WhatsApp Channel Banner

Latest updates

ജനനായകൻ ഓർമ്മയായിട്ട് 3 വർഷം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി...

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. വികസന പദ്ധതികളുടെ കണക്കുകൾക്കപ്പുറം കരുണയുടെയും കരുതലിന്റെയും ജനസമ്പർക്കത്തിന്റെയും മുഖമായി മാറിയ അദ്ദേഹം ഇന്നും കേരളീയ പൊതുസമൂഹത്തിൽ നികത്താനാകാത്ത ഒരു...

നിരാഹാര സമരം 21ാം ദിവസത്തിലേക്ക്: സോനം വാങ്ചുക്കിനെ ഡൽഹി...

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു...

‘ഞങ്ങൾക്ക് അവരെ ആവശ്യമില്ല’: USൽ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ...

ന്യൂഡൽഹി: അമേരിക്കയിൽ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്ത് പകരം യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന ഡിഫൻസ് ആൻഡ് ഇന്നൊവേഷൻ...

ഇറാനെതിരെയുള്ള വ്യോമാക്രമണം ശക്തമാക്കാൻ US: ഇസ്രായേലിലേക്ക് കൂടുതൽ ഇന്ധന...

വാഷിംഗ്ടൺ ഡിസി: ഇറാനെതിരെയുള്ള സൈനിക നടപടികൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിലേക്ക് അധിക സൈനിക റീഫ്യൂവലിങ് വിമാനങ്ങൾ വിന്യസിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നടന്ന സുരക്ഷാ...

‘3 ദിവസത്തിനകം യുദ്ധം നിർത്തിയില്ലെങ്കിൽ സമ്പൂർണ്ണ നാശം, അതിർത്തികൾ...

ടെഹ്‌റാൻ: തങ്ങളുടെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം യുഎസ് ശക്തമാക്കിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയാറാകണമെന്നും, അല്ലാത്തപക്ഷം നിയന്ത്രണങ്ങളില്ലാത്ത സമ്പൂർണ്ണ...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...