HomeKeralaയുഎഇയിൽ വച്ച് ലൈവിൽ ലഹരി ഉപയോഗം; മലയാളി വ്ലോഗർ ‘എന്റെ കാസറ്റ്’...

യുഎഇയിൽ വച്ച് ലൈവിൽ ലഹരി ഉപയോഗം; മലയാളി വ്ലോഗർ ‘എന്റെ കാസറ്റ്’ അബ്ദുൽ ഹക്കീം ഷാർജയിൽ പിടിയിൽ | Malayali Vlogger Ente Cassette Abdul Hakeem

ദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ലൈവ് സ്ട്രീമിംഗിനിടെ മാരക ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അബദ്ധത്തിൽ പുറത്തുപോയതിന് പിന്നാലെ പ്രമുഖ മലയാളി വ്ലോഗർ യുഎഇ (Malayali Vlogger Ente Cassette Abdul Hakeem) പൊലീസിന്റെ പിടിയിലായി. സോഷ്യൽ മീഡിയയിൽ ‘എന്റെ കാസറ്റ്’ (Ente Cassette) എന്ന പേരിൽ പ്രശസ്തനായ അബ്ദുൽ ഹക്കീം ആണ് ഗൾഫിൽ വെച്ച് പോലീസിന്റെ വലയിലായത്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ സ്വയം ഒരു പ്രമുഖ ‘മനുഷ്യാവകാശ പ്രവർത്തകൻ’ എന്ന രീതിയിലായിരുന്നു അബ്ദുൽ ഹക്കീം തന്നെ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ഇയാളുടെ ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വ്ലോഗറുടെ യഥാർത്ഥ മുഖം സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞത്.

പ്രതിയായ അബ്ദുൽ ഹക്കീമിനെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും മുൻപ് നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. യുഎഇയിലെ താമസസ്ഥലത്ത് വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ മുന്നിലിരുന്ന ലാപ്ടോപ്പ് ആണ് ഹക്കീമിനെ സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ കൃത്യമായി തുറന്നുകാണിച്ചത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവർ പ്രധാനമായും ആശ്രയിക്കുന്ന ജനപ്രിയ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയ ‘കിക്ക്’ (Kick)-ൽ അബദ്ധത്തിൽ ഹക്കീമിന്റെ വിരലമരുകയായിരുന്നു. ഇതോടെ ഇയാൾ മയക്കുമരുന്ന് വലിയ തോതിൽ വലിച്ചുകയറ്റുന്ന ദൃശ്യങ്ങൾ തത്സമയം ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തി.

ലൈവ് സ്ട്രീമിംഗില്‍ പുറത്തുവന്ന ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി മാറുകയും വിവിധ പ്രവാസി കൂട്ടായ്മകൾ വഴി യുഎഇ സൈബർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ അബ്ദുൽ ഹക്കീം പിടിക്കപ്പെടാതിരിക്കാൻ യുഎഇയിൽ നിന്നും വിദേശത്തേക്ക് അടിയന്തരമായി കടക്കാൻ ശ്രമിച്ചതായാണ് വിവരം. എന്നാൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ഷാർജ പോലീസ് (Sharjah Police) അതിവേഗം പിന്തുടർന്ന് പിടികൂടിയതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. യുഎഇയിൽ കർശനമായ മയക്കുമരുന്ന് വിരുദ്ധ നിയമങ്ങൾ നിലവിലുള്ളതിനാൽ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കാനാണ് സാധ്യത.

Story Summary: Popular Malayali vlogger Abdul Hakeem, known by his social media handle ‘Ente Cassette’, has been reportedly detained by the Sharjah Police in the UAE. Hakeem, who presented himself as a human rights activist online, accidentally live-streamed video of himself consuming illicit drugs on the platform ‘Kick’. The video clip instantly went viral on social media. Realizing his blunder, Hakeem attempted to flee the UAE but was intercepted and caught by the police. He already faces multiple criminal charges in Kerala.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....