HomeKeralaഎടവണ്ണപ്പാറയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത: മൊബൈൽ ഷോപ്പ് ഉടമയ്‌ക്കെതിരെ ആരോപണവുമായി കുടുംബം...

എടവണ്ണപ്പാറയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത: മൊബൈൽ ഷോപ്പ് ഉടമയ്‌ക്കെതിരെ ആരോപണവുമായി കുടുംബം | Malappuram Mysterious Death

റിപ്പോർട്ട്: അൻവർ ഷെരിഫ് 

എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ വട്ടത്തൂർ സ്വദേശിയായ യാസറിന്റെ (19) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. എടവണ്ണപ്പാറയിലെ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന യാസറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Malappuram Mysterious Death). മരണപ്പെട്ട ദിവസം പകൽ സമയത്ത് ഷോപ്പ് ഉടമ യാസറിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പ്രധാന പരാതി. വട്ടത്തൂർ സ്വദേശി കാഞ്ഞിരക്കുഴി ഉസ്മാന്റെ മകനാണ് മരണപ്പെട്ട യാസർ.

മരണത്തിന് മുൻപ് തന്റെ ബൈക്കും മൊബൈൽ ഫോണും നഷ്ടപ്പെട്ട വിവരം യാസറി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ താൻ ക്രൂരമായി അപമാനിക്കപ്പെട്ടുവെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും സൂചിപ്പിച്ചുകൊണ്ട് യാസർ തന്റെ സഹോദരന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. ഈ സന്ദേശങ്ങളും സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വാഴക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.

Summary: The family of 19-year-old Yasar from Edavannappara has alleged foul play in his recent death, claiming he was kidnapped and assaulted by his employer. Vazhakkad police have registered a case for unnatural death and are currently examining CCTV footage and WhatsApp messages sent by the deceased to his brother. The investigation is focusing on allegations of physical assault and mental humiliation that reportedly led the youth to take the extreme step.

 

WhatsApp Channel Banner

Latest updates

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

CJP പ്രക്ഷോഭവും ഡൽഹി പോലീസിൻ്റെ പെല്ലറ്റ് പ്രയോഗവും: ഗുരുതര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹിയിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധക്കാർക്ക് ഗുരുതര പരിക്ക്. ജൂലൈ 20-ന് പാർലമെന്റിലേക്ക് കോക്ക്റോച്ച് ജനതാ പാർട്ടി...

നാഗ്പൂരിൽ ആശങ്കയായി എച്ച്1എൻ1 മരണം: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും...

നാഗ്പൂർ: നാഗ്പൂരിൽ എച്ച്1എൻ1 - H1N1 ബാധിച്ച് ഈ വർഷത്തെ ആദ്യ മരണം സ്ഥിരീകരിച്ചു. ജൂലൈ മാസത്തിൽ കേസുകളുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ് ആരോഗ്യ മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. നാഗ്പൂർ മുൻസിപ്പൽ...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

‘യഥാർത്ഥ സമ്മർദ്ദം അനുഭവിച്ചത് എൻ്റെ മാതാപിതാക്കളാണ്’: ചോദ്യങ്ങൾക്ക് മനോഹരമായ...

ലോക ഫുട്ബോളിലെ വൻ വേദികളിലെ സമ്മർദ്ദത്തെക്കുറിച്ച് മൈതാനത്തിന് അകത്തും പുറത്തും ചർച്ചകൾ സജീവമാകുമ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണകോണുമായി രംഗത്തെത്തിയിരിക്കുകയാണ് സ്പാനിഷ് കൗമാരതാരം ലമീൻ യമാൽ. രാജ്യം മുഴുവൻ പ്രതീക്ഷയോടെ കാണുന്ന ഒരു...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....