HomeKeralaവാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഒന്നുമറിയാതെ പിഞ്ചുകുഞ്ഞ്; കൃത്യസമയത്ത് ബസ് നിർത്തി ജീവൻ...

വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഒന്നുമറിയാതെ പിഞ്ചുകുഞ്ഞ്; കൃത്യസമയത്ത് ബസ് നിർത്തി ജീവൻ രക്ഷിച്ച് ഡ്രൈവറും കണ്ടക്ടറും | Malappuram Kondotty Pulikkal baby rescue news

റിപ്പോർട്ട് :  അൻവർ ഷരീഫ് 
മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിൽ റോഡിന് നടുവിൽ ഇരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ ചീറിപ്പാഞ്ഞു വന്ന വാഹനങ്ങൾക്കിടയിൽ നിന്നും അത്ഭുതകരമായി രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ (Malappuram Kondotty Pulikkal baby rescue news). പുളിക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന ‘സഫാ മർവ’ (Safa Marwa) ബസ്സിലെ ഡ്രൈവർ രാമൻ, കണ്ടക്ടർ നവാസ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് ഒരു വൻ ദുരന്തം ഒഴിവാക്കിയത്. ഇന്ന് പകൽ സമയത്തായിരുന്നു നടുക്കുന്ന ഈ സംഭവം ഉണ്ടായത്.

റോഡിന് സമീപമുള്ള വീട്ടിലെ കുട്ടിയാണ് വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കളിക്കുന്നതിനിടെ നടുറോഡിലേക്ക് ഇറങ്ങിയത്. ഈ സമയം വലിയപറമ്പ് റോഡിലൂടെ നിരവധി വാഹനങ്ങൾ വേഗതയിൽ കടന്നുപോകുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കുഞ്ഞ് റോഡിന് നടുവിൽ ഇരിക്കുന്ന കാഴ്ച സഫാ മർവ ബസ് ഡ്രൈവർ രാമന്റെ ശ്രദ്ധയിൽ പെടുന്നത്. ഒട്ടും സമയം കളയാതെ അദ്ദേഹം ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു.

 

View this post on Instagram

 

A post shared by Times Kerala (@timeskerala)

ബസ് നിന്ന ഉടൻ തന്നെ കണ്ടക്ടർ നവാസ് താഴേക്ക് ഓടിയിറങ്ങി കുട്ടിയെ സുരക്ഷിതമായി കോരിയെടുക്കുകയായിരുന്നു. തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് കുട്ടിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള വീട്ടിലെത്തിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ചു. കുഞ്ഞ് റോഡിലിറങ്ങിയ വിവരം വീട്ടുകാർ അറിഞ്ഞിരുന്നതേയില്ല. ബസ് ജീവനക്കാരുടെ ശ്രദ്ധയും അതീവ ജാഗ്രതയും കൊണ്ട് മാത്രം പിഞ്ചുകുഞ്ഞിന്റെ ജീവൻ തിരികെ ലഭിച്ച വാർത്തയറിഞ്ഞ് നാട്ടുകാരും യാത്രക്കാരും ഇരുവർക്കും വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് അറിയിക്കുന്നത്.

Story Summary: Driver Raman and Conductor Navas of the private bus ‘Safa Marwa’ saved a toddler who wandered onto the middle of a busy road at Valiyaparamba in Pulikkal, Kondotty. The child had slipped out of a nearby house unnoticed by family members. Seeing the baby sitting in the center of the road, the driver immediately slammed the brakes, and the conductor rushed down to rescue the child and return them safely to the family.

WhatsApp Channel Banner

Latest updates

‘US – ഇറാൻ യുദ്ധത്തിന് ഇതുവരെ 37.5 ബില്യൺ ഡോളർ...

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങൾക്ക് ഇതുവരെ 3,750 കോടി ഡോളർ (37.5 ബില്യൺ ഡോളർ) ചെലവായതായി യു.എസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത്. ട്രംപ് ഭരണകൂടം ആവശ്യപ്പെട്ട അധിക ഫണ്ടിനെക്കുറിച്ച് വിശദീകരിക്കാൻ...

സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് JP നദ്ദയും ജിതേന്ദ്ര...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും പി.എം.ഒ സഹമന്ത്രി...

പാലാ മുനിസിപ്പാലിറ്റിയിലെ വിപ്പ് ലംഘനം: കൗൺസിലർമാർക്കെതിരെ നടപടി കടുപ്പിക്കാൻ...

കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിലെ സാധ്യതകൾ പരിശോധിച്ചുകൊണ്ട് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനുള്ള നിയമപരമായ നടപടികളിലേക്ക് നീങ്ങാനാണ്...

‘രാഹുൽ ഗാന്ധി വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’: വിമർശനവുമായി ധർമ്മേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജ്യത്തെ വിദ്യാർത്ഥികളെ രാഷ്ട്രീയ...

പ്രധാനമന്ത്രി മാപ്പ് പറയണം: CJP പ്രതിഷേധത്തിൽ പാർലമെന്റിലും നിലപാട്...

ന്യൂഡൽഹി: വിവിഐപി സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ അപ്രതീക്ഷിത പ്രതിഷേധത്തിന് പിന്നാലെ പാർലമെന്റിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിലും, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...