HomeKeralaമലപ്പുറത്ത് 'ഓപ്പറേഷൻ തണ്ടർ'; 31 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ എക്സൈസ്...

മലപ്പുറത്ത് ‘ഓപ്പറേഷൻ തണ്ടർ’; 31 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ എക്സൈസ് പിടിയിൽ, കാറും കസ്റ്റഡിയിൽ | Malappuram MDMA seizure

റിപ്പോർട്ട് : അൻവർ ഷരീഫ് 

മലപ്പുറം: സംസ്ഥാനവ്യാപകമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട (Malappuram MDMA seizure). മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എ. ജയേഷും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ 31.58 ഗ്രാം എംഡിഎംഎയുമായി (MDMA) രണ്ട് പേർ പിടിയിലായി. തൃക്കലങ്ങോട് വില്ലേജിൽ കൊഴക്കളംചാൽ എല്ലുകമ്പനി ഭാഗത്ത് വെച്ചാണ് ഇവർ എക്സൈസിന്റെ വലയിലായത്.

ഏറനാട് താലൂക്കിൽ പയ്യനാട് വില്ലേജിൽ നെല്ലിക്കുത്ത് മുക്കം സ്വദേശി മുതിരപ്പറമ്പൻ വീട്ടിൽ ജാഫർ അലി (42), ഏറനാട് താലൂക്കിൽ തൃക്കലങ്ങോട് വില്ലേജിൽ കാരക്കുന്ന് 34 സ്വദേശി കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് മുസ്തഫ (36) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവരുടെ പക്കൽ നിന്നും കടത്താനുപയോഗിച്ച KL 58 7043 രജിസ്‌ട്രേഷൻ നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് കാറിൽ നിന്നുമായാണ് എക്സൈസ് സംഘം മാരക മയക്കുമരുന്ന് കണ്ടെടുത്തത്. പിടികൂടിയ പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിൽ ജില്ലയിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ഓപ്പറേഷൻ തണ്ടർ പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

പ്രത്യേക എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ എ. ജയേഷിനൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആസിഫ് ഇഖ്ബാൽ കെ., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ കെ., അനീസ് ബാബു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് പി. എന്നിവരും പങ്കെടുത്തു.

Story Summary:
Two men, Jafar Ali (42) and Muhammad Mustafa (36), were arrested with 31.58 grams of MDMA in Malappuram by the Excise Enforcement and Anti-Narcotic Special Squad under the ‘Operation Thunder’ drive. The contraband and their Maruti Swift car were seized near Kozhakalamchal, and the accused were remanded by the Manjeri court.

WhatsApp Channel Banner

Latest updates

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം: നാളെ കേരളത്തിലെ വിദ്യാഭ്യാസ...

തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകുകയായിരുന്നു.(World Cup...

പ്രളയത്തിൽപ്പെട്ട മാതാപിതാക്കളെ തേടി 3 മണിക്കൂർ നീന്തി: ചൈനയിൽ...

ബെയ്ജിംഗ്: ദക്ഷിണ ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലുണ്ടായ വിനാശകരമായ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പ്രായമായ മാതാപിതാക്കളുടെ ജീവൻ രക്ഷിക്കാൻ, മൂന്ന് മണിക്കൂറോളം കുത്തൊഴുക്കുള്ള പ്രളയജലത്തിലൂടെ നീന്തി യുവാവ്. ക്വിൻഷൗ നഗരത്തിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന മാതാപിതാക്കളെ...

ജമ്മു കശ്മീരിലെ രജൗരിയിൽ മിന്നൽ പ്രളയം: 4 മരണം,...

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം മുതൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതോടെ ടൗണിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രളയത്തിലും...

നിറത്തെച്ചൊല്ലിയുള്ള സഹപാഠിയുടെ അധിക്ഷേപം: രാജസ്ഥാനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി...

ധോൽപൂർ: സഹപാഠിയായ പെൺകുട്ടി നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചതിൽ മനംനൊന്ത് രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ തക്രാലി സ്വദേശിയായ രാഹുൽ (16) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സ്വന്തം...

ഫിഫ ലോകകപ്പ് ഫൈനൽ 2026: ഇന്ന് സംസ്ഥാനത്ത് വൈദ്യുതി...

തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണുന്നതിന് സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ പോരാട്ടം തത്സമയം ആസ്വദിക്കാൻ കായികപ്രേമികൾ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...