Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaകേന്ദ്ര ഏജൻസികൾക്ക് മനുഷ്യത്വമില്ല; സി.ജെ. റോയിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന്...

കേന്ദ്ര ഏജൻസികൾക്ക് മനുഷ്യത്വമില്ല; സി.ജെ. റോയിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എം.വി. ഗോവിന്ദൻ | M V Govindan on C J  Roy Death

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ കേന്ദ്ര ഏജൻസികളുടെ സമ്മർദ്ദം സംശയിക്കുന്നതായും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ( M V Govindan on C J  Roy Death). റോയിയുടെ മരണം നടന്നതിന് ശേഷവും റെയ്ഡ് തുടർന്നുവെന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്നും കേന്ദ്ര ഏജൻസികൾക്ക് എന്തുകൊണ്ട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം ദാരുണമായ അവസ്ഥയുണ്ടായ സാഹചര്യം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സി.ജെ. റോയിയുടെ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ, കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക്, ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ ആത്മഹത്യയ്ക്ക് ഉപയോഗിച്ച തോക്കും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

 Summary

CPIM State Secretary M.V. Govindan demanded a comprehensive probe into C.J. Roy’s death, criticizing central agencies for their alleged lack of humanity and for continuing raids even after his demise. Meanwhile, Bengaluru Police are set to record statements from the Kochi-based IT team and examine Roy’s mobile phones to investigate claims of extreme mental pressure.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala