Times Kerala

'കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം’ സർവീസ് ആരംഭിച്ചു 

 
നവകേരള ബസിന് നേരെ ഷൂ ഏറ്: മാധ്യമപ്രവർത്തകയ്‌ക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ്‌
നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിക്കാൻ ഉപയോഗിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു. ഈ മാസം അഞ്ചിന് കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ ബസ് പ്രതിദിന സര്‍വീസ് തുടങ്ങും. കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം എന്ന് പേരിട്ടിരിക്കുന്ന ബസിന്റെ ടിക്കറ്റ് നിരക്ക് 1171 രൂപയാണ്.
വൈകുന്നേരം 6.45 ഓടെയാണ് ബസ് തിരുവനന്തപുരത്ത് നിന്ന് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്. കോഴിക്കോട് എത്തിക്കുന്ന ബസ് മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഞ്ചാം തിയതി മുതല്‍ കോഴിക്കോട് ബാഗ്ലൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വീസ് തുടങ്ങും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രത്യേക നിര്‍ദേ ശം അനുസരിച്ചാണ് ബസ്സ് അന്തര്‍ സംസ്ഥാന സര്‍വീസ് ആക്കാന്‍ തീരുമാനിച്ചത്.

Related Topics

Share this story