HomeKeralaഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം | Kozhikode Car Fire Death

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.(Kozhikode Car Fire Death, Kozhikode moving car fire death family alleges planned murder mystery deepens)

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെങ്കിലും കാറിന് എങ്ങനെയാണ് പെട്ടെന്ന് തീപിടിച്ചത് എന്ന് കൃത്യമായി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, പ്രാഥമിക പരിശോധനകൾക്ക് ശേഷം മോട്ടോർ വാഹന വകുപ്പ്  പുറത്തുവിട്ട വിവരങ്ങൾ കേസിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. കാറിലുണ്ടായ തകരാറല്ല അപകടകാരണമെന്നാണ് എം.വി.ഡിയുടെ കണ്ടെത്തൽ.

കാറിലെ വയറിങ്ങുകൾക്ക് യാതൊരുവിധ തകരാറുകളും കണ്ടെത്താനായിട്ടില്ല. അതിനാൽ ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. കാറിന്റെ പ്രധാന പെട്രോൾ ടാങ്കിന് യാതൊരുവിധ ചോർച്ചയും ഇല്ലായിരുന്നു. കത്തിയ കാറിന്റെ പിൻഭാഗത്തു നിന്നാണ് തീ ഉയർന്നത്.

Story Summary

The family of Sona, a seven-month pregnant woman who died after her moving car caught fire in Kozhikode, has alleged foul play and suspects planned murder. The Motor Vehicles Department ruled out short-circuit or petrol tank leakage, noting that the fire inexplicably originated with a loud sound from the rear of the vehicle, prompting a detailed forensic investigation.

WhatsApp Channel Banner

Latest updates

കോഴിക്കോട് മാവൂരിൽ ടിപ്പർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം...

മാവൂർ: കോഴിക്കോട് മാവൂർ കണ്ണിപറമ്പ് പടാരുകുളങ്ങരക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാവൂർ കുറ്റിക്കടവ് സ്വദേശി ഷൗക്കത്തലിയാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു ദാരുണമായ...

‘സർക്കാർ നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്’: വഖഫ് ബോർഡ് വിഷയത്തിൽ...

കോഴിക്കോട്: വഖഫ് ബോർഡ് നിയമ ഭേദഗതി വിഷയത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സമസ്ത മുഖപത്രം. വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ ബിജെപി നേതാവ് നൽകിയ ഹർജിയെ...

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിർണ്ണായക രേഖകൾ കൈമാറി...

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസിൽ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകൾ കൈമാറി പി എസ് സി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പിഎസ്‌സി ആസ്ഥാനത്തുനിന്ന് രേഖകൾ ക്രൈംബ്രാഞ്ചിന് ഔദ്യോഗികമായി കൈമാറിയത്.(Kerala PSC Hands Over...

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മുൻ ജാപ്പനീസ് മന്ത്രി:...

ന്യൂഡൽഹി: ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണെന്ന മുൻ ജാപ്പനീസ് മന്ത്രി ഹിഡേക്കി മകിഹാരയുടെ ആരോപണം തള്ളി ഇന്ത്യ. മുൻ മന്ത്രിയുടെ പരാമർശം തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...