Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala
HomeKeralaവിരണ്ടോടിയ പോത്തിൻ്റെ ആക്രമണം: ഓട്ടോ ഡ്രൈവർക്ക് പരിക്ക്, ഓട്ടോ തകർത്തു | Kozhikode...

വിരണ്ടോടിയ പോത്തിൻ്റെ ആക്രമണം: ഓട്ടോ ഡ്രൈവർക്ക് പരിക്ക്, ഓട്ടോ തകർത്തു | Kozhikode Buffalo Attacks

🎙️ Latest Podcast

കോഴിക്കോട്: നാദാപുരം വളയം ജാതിയേരിയിൽ വീട്ടിൽ വളർത്തുന്ന പോത്ത് രാത്രിയിൽ വിരണ്ടോടി പരക്കെ അക്രമം അഴിച്ചുവിട്ടു. പോത്തിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേൽക്കുകയും ഓട്ടോയ്ക്ക് വലിയ രീതിയിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.(Kozhikode Buffalo Attacks Auto Driver Vehicle Damaged)

ജാതിയേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ജാഫറിനാണ് പരിക്കേറ്റത്. അക്രമത്തിന് ശേഷം വീണ്ടും വിരണ്ടോടിയ പോത്തിനെ പിന്നീട് സമീപപ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി ഒൻപത് മണിയോടെ ജാതിയേരിയിലായിരുന്നു സംഭവം. ആക്രമണത്തിൽ ജാഫറിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

Story Summary

An auto-rickshaw driver sustained head injuries after being attacked by a rampaging domestic buffalo in Jathiyeri near Nadapuram, Kozhikode. The animal charged at the moving auto-rickshaw around 9 PM, causing heavy damage to the vehicle. While the driver, Jafar, was admitted to Nadapuram Taluk Hospital with minor injuries, the runaway buffalo was later found dead in the locality.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.