Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala
HomeKeralaകവടിയാർ കൊട്ടാരത്തിൽ കോടികളുടെ മോഷണം; പിന്നിൽ കൊട്ടാരത്തെ അടുത്തറിയുന്നവരെന്ന നിഗമനത്തിൽ പോലീസ്...

കവടിയാർ കൊട്ടാരത്തിൽ കോടികളുടെ മോഷണം; പിന്നിൽ കൊട്ടാരത്തെ അടുത്തറിയുന്നവരെന്ന നിഗമനത്തിൽ പോലീസ് | Kowdiar Palace Theft Case

🎙️ Latest Podcast

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ പോലീസിന് നിർണ്ണായക സൂചനകൾ ലഭിച്ചു. മോഷണത്തിന് കൊട്ടാരത്തിനകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ് (Kowdiar Palace Theft Case). ഇതിന്റെ ഭാഗമായി കൊട്ടാരത്തിലെ അംഗങ്ങൾ, ജീവനക്കാർ, സ്ഥിരം സന്ദർശകർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ചില യൂട്യൂബർമാരുടെ മൊഴിയും അന്വേഷണ സംഘം എടുത്തിട്ടുണ്ട്.

കൊട്ടാരത്തിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിലുള്ള ഇരുമ്പ് അലമാരയിലെ ലോക്കറിൽ നിന്നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്. കൊട്ടാരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അകത്തളങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഒരാൾക്കേ ഇത്തരത്തിൽ മോഷണം നടത്താൻ കഴിയൂ എന്ന് പോലീസ് കരുതുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണ്ണശേഖരവും ഉൾപ്പെടെ രണ്ട് കോടിയോളം രൂപയുടെ ആഭരണങ്ങൾ നഷ്ടമായത്.

കഴിഞ്ഞ നവംബറിൽ ബംഗളൂരുവിൽ പോകുന്നതിന് മുന്നോടിയായി അലമാര തുറന്നപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടതെന്ന് ഗൗരി ലക്ഷ്മിഭായി പോലീസിനോട് പറഞ്ഞു. മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ സമ്മാനിച്ച പൗരാണിക മൂല്യമുള്ള ആഭരണങ്ങളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. നിലവിൽ കണ്ടോൺമെന്റ് എസിക്കാണ് അന്വേഷണ ചുമതല. കൊട്ടാരത്തിലുള്ള ബാക്കി ആഭരണങ്ങൾ പോലീസിന്റെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

Summary: Police suspect inside help in the high-profile theft at Kowdiar Palace, where antique jewellery worth approximately ₹2 crore was stolen. Statements from family members, employees, and frequent visitors have been recorded. The theft occurred from a locker in a second-floor bedroom belonging to Aswathi Thirunal Gauri Lakshmi Bayi. Due to the tight security and CCTV presence, investigators believe someone with intimate knowledge of the palace is involved.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.