HomeKeralaകോടിമത പാലം അപ്രോച്ച് റോഡ് നവീകരണം: കോട്ടയത്ത് നാളെ മുതൽ കടുത്ത...

കോടിമത പാലം അപ്രോച്ച് റോഡ് നവീകരണം: കോട്ടയത്ത് നാളെ മുതൽ കടുത്ത ഗതാഗത നിയന്ത്രണം; അറിഞ്ഞിരിക്കേണ്ട റൂട്ടുകൾ | Kottayam Traffic Restriction

കോട്ടയം: കോട്ടയം നഗരത്തിലെ പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ കോടിമത പാലത്തിന്റെ അപ്രോച്ച് റോഡ് അടിയന്തര നവീകരണ പ്രവൃത്തികൾക്കായി അടയ്ക്കുന്നു (Kottayam Traffic Restriction). നാളെ (ജൂലൈ 2) രാവിലെ 10:00 മണി മുതൽ കോട്ടയം നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ച പശ്ചാത്തലത്തിൽ, നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ വെച്ചുതന്നെ വാഹനങ്ങൾ വഴിതിരിച്ചുവിടും. റോഡ് നവീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒരാഴ്ചയോളം നീളുമെന്നതിനാൽ യാത്രക്കാർ യാത്രാസമയം മുൻകൂട്ടി കണ്ട് ഇറങ്ങണമെന്ന് കളക്ടർ പ്രത്യേക നിർദ്ദേശം നൽകി.

വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്കായി പോലീസ് ഏർപ്പെടുത്തിയിട്ടുള്ള ബദൽ റൂട്ടുകൾ താഴെ നൽകുന്നു:

ചരക്ക് – സ്വകാര്യ വാഹനങ്ങളും അന്തർ സംസ്ഥാന ബസുകളും:

  • തിരുവനന്തപുരം ഭാഗത്തുനിന്ന് എറണാകുളത്തേക്ക്: പോകേണ്ട ചരക്ക്-സ്വകാര്യ വാഹനങ്ങൾ ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപ്പാസ് വഴി ഏറ്റുമാനൂർ പട്ടിത്താനത്ത് പ്രവേശിച്ച് യാത്ര തുടരണം.

  • എറണാകുളത്തുനിന്ന് തിരികെ തെക്കോട്ട്: പോകുന്ന വാഹനങ്ങൾ പട്ടിത്താനം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയിലെത്തി വേണം യാത്ര തുടരാൻ.

  • അന്തർ സംസ്ഥാന ബസുകൾ: കോട്ടയം ടൗണിൽ പ്രവേശിക്കാതെ മണർകാട്, ഏറ്റുമാനൂർ വഴി സർവീസ് നടത്തണം.

കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, മറ്റ് വാഹനങ്ങൾ:

  • ചങ്ങനാശ്ശേരിയിൽ നിന്ന് ടൗൺ, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക്: പോകേണ്ട കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സിമന്റ് കവലയിൽ നിന്ന് തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിലെത്തണം.

  • ടൗണിൽ നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക്: പോകേണ്ട ബസുകൾ കഞ്ഞിക്കുഴിയിൽ എത്തി കൊല്ലാട്, കടുവാക്കുളം വഴി പോകണം.

  • പുതുപ്പള്ളി, മണർകാട് ഭാഗങ്ങളിലേക്ക്: പോകേണ്ട മറ്റ് സ്വകാര്യ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി തിരിഞ്ഞുപോകണം.

ആംബുലൻസുകൾക്കും അടിയന്തര വാഹനങ്ങൾക്കും പ്രത്യേക റൂട്ട്:

  • ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കോട്ടയം ജില്ലാ ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളേജിലേക്കും രോഗികളുമായി പോകുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ‘ഈരയിൽ കടവ് ബൈപ്പാസ്’ വഴി മനോരമ ജംഗ്ഷനിലെത്തി വേണം നഗരത്തിലേക്ക് കടക്കാൻ.

റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കുമെന്നും ഡ്രൈവർമാർ ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Story Summary: Strict traffic restrictions will be imposed in Kottayam town from July 2 (10:00 AM) for a week due to the renovation of the Kodimatha bridge approach road. District Collector has issued an order diverting heavy vehicles, buses, and private cars through alternative routes like Manarcad, Puthuppally, and Eerayil Kadavu bypass.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...