HomeKeralaകൊച്ചി എം.ജി റോഡിൽ അടിത്തറ ഉയർത്തുന്നതിനിടെ ചരിഞ്ഞ ഇരുനിലക്കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികൾ...

കൊച്ചി എം.ജി റോഡിൽ അടിത്തറ ഉയർത്തുന്നതിനിടെ ചരിഞ്ഞ ഇരുനിലക്കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികൾ തുടങ്ങി; ആദ്യം കെട്ടിടം നിവർത്തും | Kochi tilted building kochi

കൊച്ചി: നഗരഹൃദയമായ എം.ജി റോഡിൽ അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി സമീപത്തെ ബഹുനില മന്ദിരത്തിലേക്ക് ചരിഞ്ഞ ഇരുനിലക്കെട്ടിടം പൊളിച്ചുനീക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു (Kochi tilted building kochi). നിലവിൽ അതീവ ബലക്ഷയമുള്ള അവസ്ഥയിലായതിനാൽ കെട്ടിടം നേരിട്ട് പൊളിക്കുന്നത് കൂടുതൽ അപകടത്തിന് കാരണമാകും. അതിനാൽ, ആദ്യം അടിത്തറ ഉറപ്പിച്ച് കെട്ടിടം പൂർണ്ണമായും നിവർത്തിയ ശേഷമാകും പൊളിച്ചുതുടങ്ങുകയെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ഇതിനായി ഏകദേശം ഒരാഴ്ചക്കാലം വേണ്ടിവരും. കെട്ടിടത്തിന്റെ അടിത്തറ ഉയർത്താൻ കരാറെടുത്തിരുന്ന ചെന്നൈ ആസ്ഥാനമായുള്ള കമ്പനി തന്നെയാണ് ഇത് പൊളിച്ചുനീക്കുന്ന ജോലികളും ചെയ്യുന്നത്. ഇതിന്റെ മുഴുവൻ ചെലവും കെട്ടിട ഉടമ തന്നെ വഹിക്കേണ്ടിവരും.

കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷൻ കഴിഞ്ഞ ബുധനാഴ്ച ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ചരിഞ്ഞ കെട്ടിടം പൂർണ്ണമായും നീക്കം ചെയ്തതിന് ശേഷം മാത്രമേ ഇതിന്റെ ആഘാതത്തിൽ കേടുപാടുകൾ സംഭവിച്ച സമീപത്തെ ‘എൻസൈൻ’ ബിൽഡിങ്ങിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ സാധിക്കൂ. കെട്ടിടം പൊളിക്കുന്നതുൾപ്പെടെയുള്ള മുഴുവൻ പ്രവൃത്തികൾക്കും കോർപ്പറേഷൻ നേരിട്ട് മേൽനോട്ടം വഹിക്കും.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് എം.ജി റോഡിലെ വുഡ്‌ലാൻഡ്‌സ് ജങ്ഷന് സമീപമുള്ള ഇരുനിലക്കെട്ടിടം അപകടത്തിൽപ്പെട്ടത്. മഴക്കാലത്ത് താഴത്തെ നിലയിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ വേണ്ടി കെട്ടിടത്തിന്റെ അടിത്തറ നാലടി ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി തൊട്ടടുത്തുള്ള ബിൽഡിങ്ങിലേക്ക് ചരിഞ്ഞു വീഴുകയായിരുന്നു. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ ഒട്ടനവധി സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വലിയൊരു ബഹുനില മന്ദിരമാണ് എൻസൈൻ ബിൽഡിങ്. അപകടത്തിൽ ചരിഞ്ഞ കെട്ടിടത്തിന്റെ താഴത്തെ നില ഭാഗികമായി തകർന്നിട്ടുണ്ട്. ഇഖ്ബാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ കുറച്ചുകാലമായി താമസക്കാരുണ്ടായിരുന്നില്ല. നഗരസഭയുടെയോ അഗ്നിരക്ഷാസേനയുടെയോ യാതൊരുവിധ മുൻകൂർ അനുമതിയും വാങ്ങാതെയായിരുന്നു ഈ അപകടകരമായ നിർമാണ പ്രവർത്തനം നടത്തിയത്. ചരിഞ്ഞ കെട്ടിടം സുരക്ഷിതമായി നീക്കുന്നത് വരെ എൻസൈൻ ബിൽഡിങ്ങിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ആരും കെട്ടിടത്തിനുള്ളിൽ പ്രവേശിക്കരുതെന്നും അഗ്നിരക്ഷാസേന കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Summary: Preliminary work has begun to demolish a two-story building on Kochi’s MG Road that tilted onto a neighboring commercial complex during a basement lifting process. Authorities will first straighten the weakened structure using jacks before dismantling it, a process supervised by the Kochi Corporation.

WhatsApp Channel Banner

Latest updates

‘തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന തെറ്റുകൾക്കെതിരെ ഞങ്ങൾ UDF കൗൺസിലർമാരുടെ...

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനായി കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ നഗരസഭാ കൗൺസിൽ പാസാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ വകുപ്പിനുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്...

കാലിഫോർണിയയിൽ US F-35B സ്റ്റെൽത്ത് യുദ്ധവിമാനം തകർന്നു വീണു:...

കാലിഫോർണിയ: യു.എസ് മറീൻ കോർപ്സിന്റെ ഏറ്റവും അത്യാധുനിക എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം കാലിഫോർണിയയിൽ തകർന്നു വീണു. സാൻ ഡിയാഗോയിലെ മിരാമർ മറീൻ എയർ ബേസിന് സമീപമാണ് അപകടമുണ്ടായത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

സംസ്ഥാനത്തെ സ്വർണവില താഴേയ്ക്ക്: പവന് ഇന്ന് 280 രൂപ...

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. നേരിയ ഇടിവാണ് ഇന്ന് സ്വർണവിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 1,05,760 രൂപയിലെത്തി. ഗ്രാമിന് 35...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....