Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaപവിത്രസ്നാനത്തോടെ മാഘ മഹോത്സവത്തിന് സമാപനം: നിളാതീരത്ത് ജനലക്ഷങ്ങൾ, അമൃതസ്നാനത്തിൽ നാഗസന്യാസിമാരും |...

പവിത്രസ്നാനത്തോടെ മാഘ മഹോത്സവത്തിന് സമാപനം: നിളാതീരത്ത് ജനലക്ഷങ്ങൾ, അമൃതസ്നാനത്തിൽ നാഗസന്യാസിമാരും | Kerala Kumbh Mela

🎙️ Latest Podcast

മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് ആത്മീയ ചൈതന്യം പകർന്ന് 15 ദിവസം നീണ്ടുനിന്ന മഹാമാഘ മഹോത്സവം ഭക്തിനിർഭരമായി സമാപിച്ചു. സമാപന ദിനമായ ഫെബ്രുവരി 3-ന് നടന്ന പവിത്രമായ അമൃതസ്നാനത്തിൽ ആയിരക്കണക്കിന് ഭക്തർക്കൊപ്പം ഉത്തരേന്ത്യയിൽ നിന്നെത്തിയ നാഗസന്യാസിമാരും പങ്കുചേർന്നു.(Kerala Kumbh Mela festival concludes)

തവനൂരിൽ മഹോത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നിളാ ആരതിയും ലക്ഷദീപ സമർപ്പണവും നടന്നു. രാവിലെ മഹാദേവ ഘട്ടിൽ നടന്ന ശ്രീചക്ര യാഗത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത്രതന്ത്രി ഡോ. നിത്യാനന്ദ അഡിഗ മുഖ്യകാർമ്മികത്വം വഹിച്ചു. അമൃത കുടുംബത്തിലെ 1008 അമ്മമാർ പങ്കെടുത്ത ലളിതാ സഹസ്രനാമ പാരായണം ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.

നിളാ ആരതിക്ക് ശേഷം അമല ഭാരതം പദ്ധതിയുടെ ഭാഗമായി പുഴയോരം ശുചീകരിക്കുന്ന പ്രവർത്തനങ്ങളും നടന്നു. 250 വർഷങ്ങൾക്ക് മുൻപ് നിലച്ചുപോയ പ്രാചീന മാമാങ്ക പാരമ്പര്യത്തിന്റെ ഓർമ്മ പുതുക്കിയാണ് ഇത്തവണത്തെ മഹോത്സവം സംഘടിപ്പിച്ചത്. 15 ദിവസത്തിനിടെ 10 ലക്ഷത്തിലധികം ഭക്തർ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.