Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaതാഴ്ചയിലേക്ക് വീണ് സ്വർണ്ണവില: ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 4360 രൂപ!...

താഴ്ചയിലേക്ക് വീണ് സ്വർണ്ണവില: ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 4360 രൂപ! | Gold price

🎙️ Latest Podcast

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 4,360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,680 രൂപയായി താഴ്ന്നു. സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ നിക്ഷേപകർ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം പവന് 24,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.(Kerala Gold price falls to lowest level, know about today’s rate )

ഗ്രാം വിലയിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 545 രൂപ കുറഞ്ഞ് 12,835 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 1,26,920 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ ഇതുവരെയുള്ള റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23-നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതാണ് വില ഒരു ലക്ഷം കടന്ന് കുതിക്കാൻ കാരണമായത്. എന്നാൽ നിലവിൽ ആഗോള വിപണിയിലെ മാറ്റങ്ങൾ സ്വർണത്തിന് തിരിച്ചടിയാകുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.