HomeKeralaകോഴിക്കടയുടെ മറവിൽ വൻ മദ്യവിൽപന; ഉടമയും ജീവനക്കാരനും 101 കുപ്പി മദ്യവുമായി...

കോഴിക്കടയുടെ മറവിൽ വൻ മദ്യവിൽപന; ഉടമയും ജീവനക്കാരനും 101 കുപ്പി മദ്യവുമായി എക്സൈസ് പിടിയിൽ | Kattakkada Excise Raid

കാട്ടാക്കട: എക്സൈസ് ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി കാട്ടാക്കട റേഞ്ച് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ (Kattakkada Excise Raid), കോഴിക്കടയുടെ മറവിൽ വൻതോതിൽ വിദേശമദ്യം സംഭരിച്ച് അനധികൃതമായി വിൽപന നടത്തിവന്ന രണ്ടുപേർ പിടിയിലായി. കള്ളിക്കാട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ‘എ എസ് ചിക്കൻ സ്റ്റാൾ’ ഉടമയായ പൂഴനാട് മുള്ളിലവിന്മൂട് വിളയിൽ വീട്ടിൽ അജി (39), ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ മൈലക്കര രണ്ടാംതോട് തോട്ടിൻമൂല വീട്ടിൽ രാജേഷ് എന്ന ജോസ് (42) എന്നിവരാണ് എക്സൈസിന്റെ കസ്റ്റഡിയിലായത്.

കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ടി. കാർത്തിക്കിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ വിൽപനയ്ക്കായി സൂക്ഷിച്ച 101 കുപ്പി വിദേശമദ്യവും, മദ്യം ഡോർ ഡെലിവറി നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചിക്കൻ സ്റ്റാൾ ഉടമയായ അജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ സമാന്തര മദ്യക്കച്ചവടം. ഫോൺ മുഖേന ഓർഡർ നൽകുന്ന ആവശ്യക്കാർക്ക് ജീവനക്കാരനായ ജോസ് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുകയാണ് ഇവരുടെ രീതി.

കള്ളിക്കാട് പഞ്ചായത്ത്‌ സ്റ്റേഡിയത്തിന് സമീപത്തുവെച്ച് സ്കൂട്ടറിൽ അഞ്ചര ലിറ്റർ മദ്യവുമായി ഒരാൾക്ക് കൈമാറുന്നതിനിടയിലാണ് ജോസ് ആദ്യം എക്സൈസ് ഇന്റലിജൻസ് സംഘത്തിന്റെ വലയിലാകുന്നത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എ എസ് ചിക്കൻ സ്റ്റാളിൽ നടത്തിയ റൂം പരിശോധനയിലാണ്, മദ്യവിൽപന നടത്തിക്കൊണ്ടിരുന്ന ഉടമ അജിയെ എക്സൈസ് പൊക്കിയത്. ചിക്കൻ സ്റ്റാളിൽ ഒളിപ്പിച്ച നിലയിൽ 90 കുപ്പി മദ്യവും കണ്ടെടുത്തു.

ഇരു സ്ഥലങ്ങളിൽ നിന്നുമായി ആകെ 50 ലിറ്ററോളം വിദേശമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ബിജുകുമാർ, സജികുമാർ, പ്രിവന്റീവ് ഓഫീസർമാരായ ടി. വിനോദ്, ആർ. രാജീവ്, ഹർഷകുമാർ, ഷിജു, ജെ. വിപിൻ കുമാർ എന്നിവരും പങ്കെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Summary:
As part of Operation Thunder, Kattakkada Excise arrested a chicken stall owner and his employee for running an illegal liquor business under the guise of the shop. Officials seized 101 bottles (50 liters) of foreign liquor and a scooter used for home delivery in Kallikkad.

WhatsApp Channel Banner

Latest updates

ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതി: ADGP MR അജിത്...

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

നിതിൻ രാജിൻ്റെ മരണം: മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ...

‘പിക്കാക്സ് പർവതനിരകളിലെ ആണവ കേന്ദ്രം തകർക്കും’: ഇറാന് മുന്നറിയിപ്പുമായി...

വാഷിംഗ്ടൺ: ഇറാന്റെ അതീവ സുരക്ഷിതമായ പിക്കാക്സ് പർവതനിരകളിലെ ആണവ സമുച്ചയം ലക്ഷ്യമിട്ട് ഉടൻ കനത്ത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി വൈറ്റ് ഹൗസിൽ നടത്തിയ...

‘അനുകൂല നടപടി ഇല്ലാത്തതിനാലാണ് മാർച്ചിലേക്ക് നീങ്ങിയത്, വിഷയം പാർലമെൻ്റിൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെന്റിലും തെരുവിലും ഒരുപോലെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) ആരംഭിച്ച പ്രക്ഷോഭത്തിന്...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...