HomeKeralaകാസർകോട് ക്രിക്കറ്റ് കളിയെച്ചൊല്ലി തർക്കം; യുവാവിനെ കുത്തിക്കൊന്നു, രണ്ടുപേർക്കെതിരെ കൊലക്കുറ്റത്തിന് കേസ്...

കാസർകോട് ക്രിക്കറ്റ് കളിയെച്ചൊല്ലി തർക്കം; യുവാവിനെ കുത്തിക്കൊന്നു, രണ്ടുപേർക്കെതിരെ കൊലക്കുറ്റത്തിന് കേസ് | Kasaragod Badiyadka cricket fight murder

കാസർകോട്: ജില്ലയിലെ ബദിയടുക്കയിൽ ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു (Kasaragod Badiyadka cricket fight murder). മാർപ്പനടുക്ക സ്വദേശി ബി.കെ. സുരേഷാണ് (കൊറഗയുടെ മകൻ) കൊല്ലപ്പെട്ടത്. മാർപ്പനടുക്ക ബദ്രു കുഡ്‌ലുവിലാണ് നാടിനെ നടുക്കിയ ഈ ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ മാർപ്പനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷും പ്രതികളും തമ്മിൽ കളിസ്ഥലത്ത് വെച്ച് കടുത്ത വാക്കുതർക്കമുണ്ടായിരുന്നു. കളി കഴിഞ്ഞിട്ടും ഈ തർക്കം നിലനിൽക്കുകയും, ഇതേത്തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്ത് വെച്ചാണ് സുരേഷിന് നേരെ ആക്രമണം ഉണ്ടായത്. പ്രതിയായ കിരൺ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുരേഷിനെ ക്രൂരമായി കുത്തിവീഴ്ത്തുകയായിരുന്നു. ഈ കൊലപാതകത്തിന് അഖിലേഷ് ഒത്താശയും സഹായവും ചെയ്തതായി പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (FIR) വ്യക്തമാക്കുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബദിയടുക്ക പോലീസ് പ്രത്യേക സംഘമായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒളിവിൽ പോയ പ്രതികളായ കിരൺ, അഖിലേഷ് എന്നിവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

Story Summary : A youth named B.K. Suresh was stabbed to death in Badiyadka, Kasaragod, following a dispute over a local cricket match. The incident occurred near the Marpinadka junction light, stemming from an argument during a tournament at Kumbadaje panchayat ground. Badiyadka police have registered a murder case against two locals, Kiran and Akhilesh, and a manhunt has been launched to capture the absconding suspects.

WhatsApp Channel Banner

Latest updates

‘ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ബന്ധമില്ല’:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭ സമരം ഡൽഹി ജന്തർ മന്തറിൽ തുടരുന്നു. ജന്തർ...

സിക്കിമിലെ തുരങ്കത്തിലെ മണ്ണിടിച്ചിൽ: കാണാതായവരിൽ കോട്ടയം സ്വദേശിയായ മലയാളി...

കോട്ടയം: സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വാതക സ്ഫോടനത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് കാണാതായവരിൽ മലയാളിയും. നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ സീനിയർ മാനേജരും ജിയോളജിസ്റ്റുമായ കോട്ടയം സ്വദേശി അനീഷ് മോഹനെയാണ്...

ജനറിക് മരുന്നുകൾക്ക് 200% വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ...

വാഷിംഗ്ടൺ: വിദേശത്ത് നിന്നുള്ള ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് ഭാവിയിൽ വൻ നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2028 ഓഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി നികുതി വർദ്ധിപ്പിച്ച് അമേരിക്കയ്ക്കുള്ളിൽത്തന്നെ മരുന്ന് ഉത്പാദനം...

‘US – ഇറാൻ യുദ്ധത്തിന് ഇതുവരെ 37.5 ബില്യൺ ഡോളർ...

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങൾക്ക് ഇതുവരെ 3,750 കോടി ഡോളർ (37.5 ബില്യൺ ഡോളർ) ചെലവായതായി യു.എസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത്. ട്രംപ് ഭരണകൂടം ആവശ്യപ്പെട്ട അധിക ഫണ്ടിനെക്കുറിച്ച് വിശദീകരിക്കാൻ...

സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് JP നദ്ദയും ജിതേന്ദ്ര...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും പി.എം.ഒ സഹമന്ത്രി...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...