Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaകലൂരിൽ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവം: സെക്സ് റാക്കറ്റ് കണ്ണി കൂടിയായ മുഖ്യപ്രതി...

കലൂരിൽ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവം: സെക്സ് റാക്കറ്റ് കണ്ണി കൂടിയായ മുഖ്യപ്രതി അക്ബർ പിടിയിൽ | Kaloor youth assault case

🎙️ Latest Podcast

കൊച്ചി: എറണാകുളം കലൂരിൽ വെച്ച് പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങിയ പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഖ്യപ്രതി അക്ബർ പിടിയിൽ (Kaloor youth assault case). പാലക്കാട് നിന്നാണ് ഇയാളെ എറണാകുളം നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. വൻ പെൺവാണിഭ സംഘത്തിലെ (Sex Racket) പ്രധാന കണ്ണിയാണ് പിടിയിലായ അക്ബറെന്ന് പോലീസ് വ്യക്തമാക്കി. ഹോട്ടൽ നടത്തിപ്പിന്റെ മറവിലായിരുന്നു ഇയാളുടെ ലഹരി-പെൺവാണിഭ ഇടപാടുകൾ. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസിന് വലയിലാക്കാനായത്.

വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്കായി കൊച്ചിയിൽ തങ്ങി പഠിക്കുന്ന വിദ്യാർത്ഥിനികളാണ് ആക്രമണത്തിന് ഇരയായത്. പഠനച്ചെലവിനായി പാർട്ട് ടൈം ജോലി കഴിഞ്ഞ് പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് പെൺകുട്ടികളെ എട്ടംഗ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെ കലൂർ ജങ്ഷന് സമീപമുള്ള ചക്കാലപ്പാടം റോഡിലായിരുന്നു സംഭവം.

അക്രമിസംഘത്തിലുണ്ടായിരുന്ന ചില യുവതികളുമായി പെൺകുട്ടികൾ സംസാരിക്കുന്നതിനിടെയുണ്ടായ തർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടികളെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഒരു പെൺകുട്ടിയെ പ്രതികൾ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും കൈകൾ പുറകോട്ട് തിരിക്കുകയും ചെയ്തു. ആക്രമണത്തിൽ പെൺകുട്ടിയുടെ നെഞ്ചിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതികൾ കടുത്ത ലഹരി ഉപയോഗിച്ച ശേഷമാണ് അക്രമം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

കേസിൽ അക്രമി സംഘത്തിലുണ്ടായിരുന്ന ആൽവിൻ, അരുൺ, സാബിത്ത് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഒളിവിലുള്ള രണ്ട് യുവതികൾ ഉൾപ്പെടെ ബാക്കി ആറ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Story Summary: The prime accused, Akbar, a notorious criminal and sex racket link, was arrested in Palakkad five days after brutally assaulting two female students in Kaloor, Kochi. The victims, who were returning from part-time work early Tuesday morning, were attacked by an eight-member gang under the influence of drugs, following a dispute with women in the suspect’s group.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.