HomeKerala"ശബരിമലയിൽ ഇനി വിഗ്രഹം മാത്രം ബാക്കി; സ്വർണ്ണമല്ലാത്തതുകൊണ്ട് അത് ബാക്കിയായി": കെ....

“ശബരിമലയിൽ ഇനി വിഗ്രഹം മാത്രം ബാക്കി; സ്വർണ്ണമല്ലാത്തതുകൊണ്ട് അത് ബാക്കിയായി”: കെ. മുരളീധരൻ | K Muraleedharan

തിരുവനന്തപുരം: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വൻ കൊള്ളയാണെന്ന് കെ. മുരളീധരൻ (K Muraleedharan Vattiyoorkavu). ശബരിമലയിലെ സ്വർണ്ണമടക്കമുള്ളവ മോഷ്ടിക്കപ്പെട്ടുവെന്നും വിഗ്രഹം സ്വർണ്ണമല്ലാത്തതുകൊണ്ട് മാത്രമാണ് അത് ബാക്കിയായതെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പ സംഗമത്തിനായി 500 കട്ടിലുകൾ വാങ്ങിയെന്ന കണക്കിനെ മുരളീധരൻ ചോദ്യം ചെയ്തു. സംഗമത്തിന് എത്തുന്നവർ കിടന്നുറങ്ങാനാണോ അവിടെ വരുന്നതെന്ന് അദ്ദേഹം ചോദിച്ചു.4000 പേർ പങ്കെടുത്ത പരിപാടിയിൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന കണക്ക് എങ്ങനെയാണ് ശരിയാവുകയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ശുദ്ധമായ കൊള്ളയാണെന്നും വീരപ്പൻ പോലും ഇത്തരം കൊള്ള കണ്ടാൽ സാഷ്ടാംഗം നമസ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം മന്ത്രി വി.എൻ. വാസവന് കലയും കച്ചേരിയും തിരിച്ചറിയാൻ കഴിയില്ല. സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരെ യുഡിഎഫ് അവകാശലംഘന നോട്ടീസ് നൽകും. മന്ത്രിയുടെ രാജിയിൽ കുറഞ്ഞ ഒത്തുതീർപ്പിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.താൻ ഒന്നിനെയും ഭയന്നോടുന്നവനല്ലെന്നും വട്ടിയൂർക്കാവിൽ മത്സരരംഗത്ത് സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശബരിമലയിലെ സ്വർണ്ണ മോഷണവും അയ്യപ്പ സംഗമത്തിലെ ധൂർത്തും വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കുമെന്ന് ഇതോടെ ഉറപ്പായി.

WhatsApp Channel Banner

Latest updates

‘ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ’: തൃണമൂൽ കോൺഗ്രസ് വിട്ട്...

ന്യൂഡൽഹി: ചന്ദ്ര കുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ (TMC) നിന്നും രാജിവെച്ചു. പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടായ നിരാശയെത്തുടർന്നാണ് രാജിയെന്നും, ബി.ജെ.പിയും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം...

ഷെയ്ഖ് ഹസീനയുടെ ന്യൂഡൽഹി പ്രസംഗം; ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്ന്...

ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ന്യൂഡൽഹിയിൽ നിന്ന് നടത്താനിരിക്കുന്ന വെർച്വൽ പ്രസംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു (Sheikh Hasina virtual address controversy). ഇന്ത്യയിൽ കഴിയുന്ന...

ലോകത്തിലെ ഏറ്റവും വലിയ ജെൻ സി ജനസംഖ്യ ഇന്ത്യയിൽ;...

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജെൻ സി ജനസംഖ്യ ഇന്ത്യയിലാണെങ്കിലും, യുവ വോട്ടർമാരുടെ അനുപാതത്തിൽ രാജ്യം ഒന്നാം സ്ഥാനത്തല്ലെന്ന് പുതിയ ജനസംഖ്യാപരമായ കണക്കുകൾ വ്യക്തമാക്കുന്നു (India Largest Gen Z Population). 2029-ലെ...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്: പവന് 160 രൂപ...

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപ എന്ന നിലയിലാണ് നിലവിലെ...

ബങ്കിപ്പൂരിലെ പരാജയം BJPക്ക് താങ്ങാവുന്നതിലുമപ്പുറം: പാർട്ടി കോട്ട തകർത്ത്...

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ വൻ അട്ടിമറി സൃഷ്ടിച്ച് ബങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സൂരാജ് പാർട്ടിക്ക് ഉജ്ജ്വല വിജയം. 1995 മുതൽ ബി.ജെ.പിയുടെ കുത്തക മണ്ഡലമായിരുന്ന ബങ്കിപ്പൂർ പിടിച്ചെടുത്താണ് ജൻ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...