Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'അത് എൻ്റെ കഴിവല്ല, ദൈവത്തിൻ്റെ കഴിവാണ്': കൊടിയത്തൂരിൽ കുഞ്ഞിനെ രക്ഷിച്ച ബസ്...

‘അത് എൻ്റെ കഴിവല്ല, ദൈവത്തിൻ്റെ കഴിവാണ്’: കൊടിയത്തൂരിൽ കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ ഷനോജ് | Bus driver

🎙️ Latest Podcast

കോഴിക്കോട്: മരണത്തിൻ്റെ മുനമ്പിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച ഡ്രൈവർ ഷനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊടിയത്തൂരിൽ വെച്ച് ബസിന് മുന്നിലേക്ക് ഓടിക്കയറിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ഷനോജ് പറയുന്നത് ഇത് ദൈവത്തിന്റെ മാത്രം നിശ്ചയമാണെന്നാണ്.(It’s God’s ability, Bus driver who saved the baby)

നിർത്തിയിട്ട ഓട്ടോയിൽ നിന്ന് കുട്ടി പെട്ടെന്ന് റോഡിന് കുറുകെ ഓടുകയായിരുന്നു. വണ്ടിയുടെ തൊട്ടുമുന്നിൽ വെച്ചാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ ബ്രേക്ക് ചവിട്ടി ബസ് വലത്തോട്ട് വെട്ടിച്ചു. അതുകൊണ്ട് മാത്രമാണ് ആ ജീവൻ രക്ഷപ്പെട്ടത്. തന്റെ ചെറിയ മോളുടെ പ്രായമേയുള്ളൂ ആ കുട്ടിക്ക് എന്നും, കണ്ടപ്പോൾ ആ ഒരു ചിന്ത മാത്രമാണ് മനസ്സിൽ വന്നത് എന്നും പറഞ്ഞ അദ്ദേഹം, സംഭവം കഴിഞ്ഞ് കൈകാലുകൾ വിറച്ചിട്ട് തനിക്ക് വണ്ടി ഓടിക്കാൻ പോലുമായില്ല എന്നും, ആ ആഘാതം കാരണം ഇന്നാണ് വീണ്ടും വണ്ടിയിൽ കയറുന്നത് എന്നും കൂട്ടിച്ചേർത്തു.

റോഡിന്റെ മറുസൈഡിൽ നിൽക്കുകയായിരുന്ന അമ്മയുടെ അടുത്തേക്കാണ് കുട്ടി ഓടിയത്. പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.