പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

 പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍
 പാലക്കാട്: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പാലക്കാട് മുണ്ടൂര്‍ സ്വദേശി സുധീഷിനെയാണ് ശ്രീകൃഷ്ണപുരം പൊലീസ് പിടികൂടിയത്. 
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി സുധീഷ് സൗഹൃദത്തിലാകുകായും തുടർന്ന് നേരില്‍ക്കാണണമെന്ന് പറഞ്ഞു വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. സ്കൂള്‍ തുറന്നതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന് സമീപം ഇരുവരുെടയും കൂടിക്കാഴ്ചയുണ്ടായത്. ഇവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ബോധപൂര്‍വം പ്രണയം നടിച്ച് പീഡനം നടത്തിയെന്നാണ് പൊലീസ് നിഗമനം. പെണ്‍കുട്ടി അയച്ച് നല്‍കിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ കൈയ്യില്‍ കരുതിയാണ് സുധീഷ് ചൂഷണത്തിനുള്ള വഴിയൊരുക്കിയതെന്നും പൊലീസ് വ്യക്തമാക്കി.

Share this story