Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeKeralaആരോഗ്യ മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച സംഭവം: 25...

ആരോഗ്യ മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച സംഭവം: 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; ഒന്നാം പ്രതി പാർട്ടി ജില്ലാ പ്രസിഡൻ്റ്, 28,000 രൂപയുടെ നാശനഷ്ടമെന്ന് FIR | Health Minister

🎙️ Latest Podcast

Health Minister. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആണ് കേസിലെ ഒന്നാം പ്രതി. കലാപശ്രമം, അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.(Incident of breaking into the house of the Health Minister and laying wreath, Case filed)

മന്ത്രി മന്ദിരത്തിന്റെ ഗേറ്റും ലോക്കും തല്ലിത്തകർത്തു. ഏകദേശം 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയതായി എഫ്‌ഐആറിൽ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പ്രവർത്തകർ കയ്യേറ്റം ചെയ്തതായും ഇതിൽ പറയുന്നു.

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വീടിന് മുന്നിലെത്തിയത്. രാവിലെ എട്ട് മണിയോടെ പോലീസിനെ വെട്ടിച്ച് വസതിക്കുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ വാതിലിൽ റീത്ത് വെക്കുകയായിരുന്നു.

മന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് സുരക്ഷ ഒരുക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചതായി വ്യക്തമായി. പ്രതിഷേധം നടക്കുമ്പോൾ വെറും മൂന്ന് പൊലീസുകാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സമരം ആരംഭിച്ച് 15 മിനിറ്റിന് ശേഷമാണ് കൂടുതൽ സേനാംഗങ്ങൾ സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ കൊണ്ടുപോകാൻ അനുവദിക്കാതെ സഹപ്രവർത്തകർ തടഞ്ഞത് വലിയ കയ്യാങ്കളിയിലേക്കും സംഘർഷത്തിലേക്കും നയിച്ചു. അതേസമയം, ഉഷയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.