Times Kerala

തൃശ്ശൂർ ജില്ലയിൽ 1067 പേർക്ക് കൂടി കോവിഡ്, 145 പേർ രോഗമുക്തരായി
 

 
247


തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച (13/01/2022) 1067 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,462 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,56,969  ആണ്. 5,47,248 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്  ചെയ്തത്. 
 
ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 1047 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 08 പേർക്കും, ആരോഗ്യ പ്രവർത്തകരായ 06 പേർക്കും, ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 5,774 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,603   പേർക്ക് ആന്‍റിജൻ പരിശോധനയും, 3,832 പേർക്ക് ആർടി പിസിആർ  പരിശോധനയും, 339 പേർക്ക്  സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,44,310 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.48% ആണ്.ജില്ലയിൽ ഇതുവരെ 46,62,847 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,08,049 പേർ ഒരു ഡോസ് വാക്സിനും, 21,40,014 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 14,784 പേർ കരുതൽ  ഡോസ് വാക്സിൻ സ്വീകരിച്ചു. 89,108 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ്  പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.
 

Related Topics

Share this story