Times Kerala

 വീ​ട് ക​ത്തി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
​​​​​​​

 
വീ​ട് ക​ത്തി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
 

തി​രു​വ​ന​ന്ത​പു​രം: ക​ൽ​പ​ന കോ​ള​നി​യി​ൽ വീ​ട് ക​ത്തി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. കു​പ്ര​സി​ദ്ധ ഗു​ണ്ട പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി എ​ന്ന ര​തീ​ഷ്, മു​രു​ക്കും​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​നു, ബി​ജു എന്നിവരെയാണ് പിടികൂടിയത്.  സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി​യേ​യും സം​ഘ​ത്തെ​യും മു​രു​ക്കും​പു​ഴ​യി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മ​റ്റ് നി​ര​വ​ധി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഇ​യാ​ൾ വീ​ടി​ന് തീ​യി​ട്ട​ത്. പ്ര​തി​യു​ടെ ഭീ​ഷ​ണി ഭ​യ​ന്ന് വീ​ട്ടു​ട​മ മാ​റി താ​മ​സി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. എ​ന്നാ​ൽ വീ​ടി​ന​ക​ത്തെ സാ​മ​ഗ്രി​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.  

Related Topics

Share this story