Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'നിയമവിരുദ്ധം': നവ കേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി, സർക്കാരിന് വൻ തിരിച്ചടി...

‘നിയമവിരുദ്ധം’: നവ കേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി, സർക്കാരിന് വൻ തിരിച്ചടി | Nava Kerala Survey

🎙️ Latest Podcast

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവ കേരള സർവ്വേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് കേരള ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെ നയപരമായ തീരുമാനത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ ഈ ഇടപെടൽ. മതിയായ തയ്യാറെടുപ്പുകളില്ലാതെയാണ് സർവ്വേ നടത്തുന്നതെന്ന് കോടതി പറഞ്ഞു.(High Court cancels Nava Kerala Survey, a major setback for the government)

സർവ്വേ നടത്തുന്നതിനായി ബജറ്റിൽ തുക വകയിരുത്തുകയോ കൃത്യമായ ധനകാര്യ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനേറ്റ വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി.

സി.പി.എം പ്രവർത്തകരെ വൊളന്റിയർമാരായി ഉപയോഗിച്ച് സർക്കാരിന്റെ വികസന നേട്ടങ്ങൾ വീടുകളിൽ പ്രചരിപ്പിക്കാനും എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കാനുമുള്ള നീക്കമാണ് ഈ സർവ്വേ എന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. ഇതിനോടകം വൊളന്റിയർമാരെ ഉപയോഗിച്ച് വീടുകൾ കയറിയുള്ള വിവരശേഖരണം ആരംഭിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.