Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaഉത്സവകാലം: വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം; KSEBയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ | KSEB

ഉത്സവകാലം: വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം; KSEBയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ | KSEB

🎙️ Latest Podcast

തിരുവനന്തപുരം: ആഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരങ്ങളും താൽക്കാലിക നിർമ്മാണങ്ങളും നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് കെ എസ് ഇ ബി. ഉത്സവ ആവശ്യങ്ങൾക്കായി താൽക്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ്ഇബി സെക്ഷൻ ഓഫീസിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലും മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. അനുമതിയില്ലാതെ കണക്ഷൻ നീട്ടിയെടുക്കുന്നത് നിയമവിരുദ്ധമാണ്.(Festive season, How to avoid electrical accidents; KSEB’s precautionary measures)

വൈദ്യുതി സർക്യൂട്ടുകളുടെ തുടക്കത്തിൽത്തന്നെ RCCB അല്ലെങ്കിൽ ELCB ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നിശ്ചിത ഇടവേളകളിൽ പരിശോധിക്കണം. വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള മരങ്ങളിലോ കെട്ടിടങ്ങളിലോ വിളക്കുകൾ സ്ഥാപിക്കരുത്. ഇൻസുലേഷൻ തകരാറുള്ളതോ ജോയിന്റുകൾ ഉള്ളതോ ആയ വയറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

പരസ്യ ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ എന്നിവ സ്ഥാപിക്കുമ്പോൾ വൈദ്യുതി ലൈനുകളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം. വയറുകളിൽ മൊട്ടുസൂചി അല്ലെങ്കിൽ സേഫ്റ്റി പിൻ കുത്തി കണക്ഷൻ എടുക്കുന്നത് അതീവ അപകടകരമാണ്. കൈയെത്താത്ത ഉയരത്തിൽ മാത്രമേ വിളക്കുകൾ സ്ഥാപിക്കാവൂ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.