HomeKeralaഎബോള ഭീതി: കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും മെഡിക്കൽ ബോർഡ് യോഗം...

എബോള ഭീതി: കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും മെഡിക്കൽ ബോർഡ് യോഗം | Ebola Virus Alert

തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ അടിയന്തിര മെഡിക്കൽ ബോർഡ് യോഗം ചേരും.(Ebola Virus Alert Trivandrum Kochi International Airports Thermal Screening Precautionary Measures Kerala)

കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രോട്ടോക്കോൾ അനുസരിച്ചുള്ള യാത്രക്കാരുടെ സ്ക്രീനിംഗ് നടപടികൾ വിമാനത്താവളത്തിൽ ആരംഭിച്ചു കഴിഞ്ഞു. എബോള മുൻകരുതലുകളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് ഉടൻ തന്നെ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും. ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിന് മുന്നോടിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും (CIAL) എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെയും (APHO) സിയാലിന്റെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് അടിയന്തിര അവലോകന യോഗം ചേർന്നു. വിമാനത്താവളങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. യോഗ തീരുമാനപ്രകാരം വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം വിപുലീകരിച്ചു.

വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരെ തെർമൽ സ്കാനറുകൾ വഴി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ വിഷ്വൽ ഇൻസ്പെക്ഷനും ഉണ്ടാകും. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവരോ, കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവരോ ആയ യാത്രക്കാരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപായി തങ്ങളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സെൽഫ് ഡിക്ലറേഷൻ ഫോം എയർപോർട്ട് ഹെൽത്ത് ഡെസ്കിൽ നിർബന്ധമായും സമർപ്പിക്കണം.

Story Summary

Following the WHO’s declaration of a global health emergency over fresh Ebola outbreaks in Africa, Kerala has heightened surveillance across its international airports. Emergency meetings were held at Trivandrum and Kochi (CIAL) airports to implement a 24-hour monitoring grid. Passengers arriving from or transiting through high-risk nations like DR Congo, Uganda, and South Sudan must undergo mandatory thermal screening and provide a 21-day travel history via self-declaration forms. Health Minister K. Muraleedharan stated that while no cases have been reported in India, strict precautionary measures, including setting up isolation wards, are underway.

WhatsApp Channel Banner

Latest updates

ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095...

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഓഗസ്റ്റ് മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ്...

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ: അഹ്മദ്‌നഗറിൽ മൗനവ്രത സമരം അനുഷ്ഠിച്ച്...

അഹ്‌മദ്‌നഗർ: ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ അഹ്‌മദ്‌നഗറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ വ്യാഴാഴ്ച രണ്ട് മണിക്കൂർ നീണ്ട മൗനവ്രത...

‘CJPയുമായി എത്ര സമയം വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാർ, JP...

ന്യൂഡൽഹി: പരീക്ഷാ ചോർച്ചയിൽ പ്രക്ഷോഭം നടത്തുന്ന കോക്റോച്ച് ജനതാ പാർട്ടി (CJP) ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കൂടിക്കാഴ്ച...

‘നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ചർച്ചയ്ക്ക് തയ്യാറാണ്’; വിദ്യാർഥി സമരക്കാർക്ക്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് രാജ്യത്ത് ശക്തമായ വിദ്യാർഥി പ്രതിഷേധം തുടരുന്നതിനിടെ, സമരക്കാർക്ക് വീണ്ടും ചർച്ചയ്ക്കായി കേന്ദ്ര സർക്കാർ ഔദ്യോഗിക ക്ഷണം നൽകി. വിദ്യാർഥി സംഘടനയായ സി.ജെ.പിക്കും പ്രതിഷേധ പ്രതിനിധികൾക്കും ചർച്ചയ്ക്ക്...

‘വിദ്യാർത്ഥികൾക്കൊപ്പം ഉറച്ചുനിൽക്കും’: ഭരണഘടനയുടെ ആമുഖം വായിച്ച് സുപ്രീം കോടതി...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് സുപ്രീം കോടതി വളപ്പിൽ ഭരണഘടനയുടെ ആമുഖം വായിച്ച് മുതിർന്ന അഭിഭാഷകർ. 'ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക'...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....