HomeKeralaപോലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയെ ജില്ലാ വൈസ് പ്രസിഡന്റാക്കി...

പോലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയെ ജില്ലാ വൈസ് പ്രസിഡന്റാക്കി ഡിവൈഎഫ്ഐ; പയ്യന്നൂരിൽ ബ്ലോക്ക് ട്രഷററും ജയിൽപ്പുള്ളി | VK Nishad DYFI Vice President

കണ്ണൂർ: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി 20 വർഷത്തേക്ക് ശിക്ഷിച്ച സിപഎം-ഡിവൈഎഫ്ഐ ക്രിമിനൽ പ്രതി വി.കെ. നിഷാദിനെ സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത് ഡിവൈഎഫ്ഐ (VK Nishad DYFI Vice President). കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരിയിൽ വെച്ച് നടന്ന ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ജയിലിൽ കഠിനതടവ് അനുഭവിക്കുന്ന പ്രതിയെ തേടി പുതിയ പദവി എത്തിയത്. ഇതേ വധശ്രമക്കേസിൽ ജയിലിലായ മറ്റൊരു പ്രതി ടി.സി.വി. നന്ദകുമാറിനെ പയ്യന്നൂർ ബ്ലോക്ക് ട്രഷററായും കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. വിചാരണക്കോടതി അതീവ ഗുരുതരമായി കണ്ടെത്തിയ കേസിൽ വി.കെ. നിഷാദിനും ടി.സി.വി. നന്ദകുമാറിനും 20 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലേക്ക് ഡിവൈഎഫ്ഐ നിഷാദിനെ മത്സരരംഗത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ നിഷാദ് വിജയിച്ചെങ്കിലും, വിധി വന്നതിനെ തുടർന്ന് ജയിലിലായതിനാൽ ഇയാൾക്ക് ഇതുവരെ കൗൺസിലറായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കാൻ സാധിച്ചിട്ടില്ല. നാമനിർദേശപത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ, പ്രചാരണം തുടങ്ങുന്നതിന് മുൻപായിരുന്നു നവംബർ 25-ന് കോടതിയുടെ വൻ ശിക്ഷാവിധി പുറത്തുവന്നത്. സ്ഥാനാർത്ഥി ജയിലിലായതോടെ നിഷാദിന്റെ ചിത്രം മാത്രം ഫ്ലെക്സുകളിൽ വെച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ പയ്യന്നൂരിൽ വോട്ട് പിടിച്ചിരുന്നത്. ശിക്ഷ അനുഭവിക്കുന്നതിനിടെ നിഷാദിന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരവധി തവണ വഴിവിട്ട് പരോൾ അനുവദിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

നേരത്തെ ടി.സി.വി. നന്ദകുമാറിനെ ജയിലിനുള്ളിൽ കിടക്കെ തന്നെ ബ്ലോക്ക് ട്രഷററാക്കിയതിനെതിരെ പൊതുസമൂഹത്തിൽ നിന്നും അണികളിൽ നിന്നും കടുത്ത വിമർശനം ഉയർന്നപ്പോൾ വിചിത്രമായ വിശദീകരണവുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്തെത്തിയിരുന്നു. “രാഷ്ട്രീയപ്രേരിതമായി മുൻ സർക്കാർ ചുമത്തിയ കള്ളക്കേസിൽ വിചാരണക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ പ്രിയപ്പെട്ട നേതാക്കളായ വി.കെ. നിഷാദും ടി.സി.വി. നന്ദകുമാറും നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. വിചാരണക്കോടതിയുടെ ഈ തെറ്റായ വിധിക്കെതിരായി നൽകിയ അപ്പീൽ ഇപ്പോൾ ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണ്. ജനകീയ സമരങ്ങളുൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പോലീസ് ചുമത്തുന്ന ഇത്തരം കേസുകളിൽ പ്രതി ചേർക്കപ്പെടുന്നവരെയോ ശിക്ഷിക്കപ്പെടുന്നവരെയോ സംഘടനയിൽനിന്നു മാറ്റി നിർത്തുന്ന മുതലാളിത്ത സമീപനം ഒരു ഘട്ടത്തിലും ഡിവൈഎഫ്ഐ സ്വീകരിക്കാറില്ല,” എന്നായിരുന്നു നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം.

അതേസമയം സമ്മേളനത്തിൽ ഡിവൈഎഫ്ഐയുടെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുഹമ്മദ് അഫ്സലിനെ വീണ്ടും തിരഞ്ഞെടുത്തു. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും നിലവിലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവുമായ കെ. അനുശ്രീയാണ് പുതിയ പ്രസിഡന്റ്. മുഹമ്മദ് സിറാജിനെ പുതിയ ജില്ലാ ട്രഷററായും സമ്മേളനം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ക്രിമിനൽ കേസ് പ്രതികളെ ഉന്നത പദവികളിൽ അവരോധിച്ചതിനെതിരെ വരും ദിവസങ്ങളിൽ കണ്ണൂരിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നേക്കും.

Story Summary:
The DYFI Kannur District Conference held in Thalassery has elected V.K. Nishad, a convict serving a 20-year prison sentence for attempting to murder police officers using bombs, as its new District Vice President. Another convict in the same case, T.C.V. Nandakumar, was earlier elected as the Payyannur Block Treasurer. DYFI defended the move, calling the case politically motivated.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...