Times Kerala

 സ്ത്രീ​ധ​ന ത​ർ​ക്കം; ഭാ​ര്യാ​സ​ഹോ​ദ​ര​നെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി

 
 സ്ത്രീ​ധ​ന ത​ർ​ക്കം; ഭാ​ര്യാ​സ​ഹോ​ദ​ര​നെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി
 ബം​ഗ​ളൂ​രു: സ്ത്രീ​ധ​നം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മൈ​സൂ​രു​വി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​നെ യു​വാ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കഴിഞ്ഞ ദിവസം കു​വെ​മ്പു ന​ഗ​റി​ലാണ്  സം​ഭ​വം നടന്നത്. അ​ഭി​ഷേ​ക് (27) എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ഭി​ഷേ​കും സ​ഹോ​ദ​രീ​ഭ​ർ​ത്താ​വാ​യ ര​വി​ച​ന്ദ്ര​യും ത​മ്മി​ൽ വ​ഴ​ക്ക് ന​ട​ന്നി​രു​ന്നു. ഭാ​ര്യ ദി​വ്യ​യെ ദി​വ​സ​വും സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ൽ ര​വി​ച​ന്ദ്ര ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​ഞ്ചു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​ഭ​വ​ദി​വ​സം ര​വി​ച​ന്ദ്ര ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട​ത്. ഇ​തോ​​​ടെ ദി​വ്യ​യു​ടെ സ​ഹോ​ദ​ര​ൻ അ​ഭി​ഷേ​കി​നെ​യും വീ​ട്ടു​കാ​രെ​യും വി​ളി​ച്ചു​വരുത്തുകയും  അ​ഭി​ഷേ​ക് വീ​ട്ടി​ൽ എ​ത്തി​യ​തോ​ടെ വാ​തി​ൽ അ​ട​ച്ച ശേ​ഷം ക​ത്തി​കൊ​ണ്ട് കു​ത്തി​വീ​ഴ്ത്തു​കയുമായിരുന്നു. ഭാ​ര്യാ​മാ​താ​വ് ഭാ​ഗ്യ​മ്മ​യെ​യും ഭാ​ര്യ​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യെ​യും ര​വി​ച​ന്ദ്ര മ​ർ​ദി​ക്കു​ക​യും ചെ​യ്തു.  

Related Topics

Share this story