Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaDGP റവാഡ ചന്ദ്രശേഖർ 2027 ജൂൺ 30 വരെ തുടരും: കാലാവധി...

DGP റവാഡ ചന്ദ്രശേഖർ 2027 ജൂൺ 30 വരെ തുടരും: കാലാവധി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവ് | DGP

🎙️ Latest Podcast

തിരുവനന്തപുരം: കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സേവന കാലാവധി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 2027 ജൂൺ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.(DGP Ravada Chandrasekhar to continue till June 30, 2027, State government orders extension of term)

സംസ്ഥാന പോലീസ് മേധാവിമാരെ നിയമിക്കുമ്പോൾ അവർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ സേവന കാലാവധി ഉറപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കാലാവധി ദീർഘിപ്പിക്കാൻ തീരുമാനമെടുത്തത്.

ഡിജിപി സ്ഥാനത്ത് എത്തുമ്പോൾ അദ്ദേഹത്തിന് സർവീസ് കാലാവധി ഒരു വർഷം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. പുതുക്കിയ ഉത്തരവ് പ്രകാരം 2027 ജൂൺ 30-നായിരിക്കും റവാഡ ചന്ദ്രശേഖർ സർവീസിൽ നിന്നും വിരമിക്കുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.