സ്പോട്ട് ബുക്കിങ്ങ് സംവിധാനം സജീവമായതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക്

399


ശബരിമല: സന്നിധാനത്ത് ഭക്തജനത്തിരക്ക്.  സ്പോട്ട് ബുക്കിങ്ങ്  സംവിധാനം സജീവമായതോടെയാണ് ഈ തിരക്ക്. ഇരുമുടി കെട്ട് പമ്പയിൽ  നിറയ്ക്കാനുള്ള സൗകര്യവും തുടങ്ങിയതോടെ  അവിടെയും നാല് തിരക്കാണ്.  ഇന്ന് ദർശനം നടത്തിയത് പതിനായിരത്തിലധികം ആളുകളാണ്. കൂടാതെ വിർച്വൽ ക്യു ബുക്കിങ്ങ് ക്യാൻസൽ ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.  

സന്നിധാനത് ഇന്നതും ദർശനത്തിന് എത്തിയവരുടെ എണ്ണം കൂടുതലായിരുന്നു. അവധി ദിവസം ആയതിനാലും, കാലാവസ്ഥ തെളിഞ്ഞതും ഇതിന് കാരണമായി. ഇതരസംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരേക്കാൾ ഇന്ന് മലയാളികൾ ആയിരുന്നു കൂടുതൽ. പതിനെട്ടാം പടി ഒഴിയാതെ പുലർച്ചെ നട തുറന്ന ശേഷമുള്ള ആദ്യ  ഏഴ് മണിക്കൂറിലും ആളുകയറി.  വലിയ തിരക്കാണ് വിവിധ സ്പോട്ട് ബുക്കിങ്ങ് കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. 


 

Share this story