Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala'രമേഷ് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്, 'കോമാളി' പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നു':...

‘രമേഷ് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്, ‘കോമാളി’ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നു’: തോമസ് ഐസക് | Ramesh Pisharody

🎙️ Latest Podcast

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ ‘കോമാളി’ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. തന്റെ പരാമർശം രാഷ്ട്രീയപരമായ വിമർശനം മാത്രമായിരുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. (Criticized Ramesh Pisharody’s apolitical stance, says Thomas Isaac)

രമേഷ് പിഷാരടി സ്വീകരിച്ച അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്ന തോമസ് ഐസക്കിന്റെ മുൻപത്തെ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

തോമസ് ഐസക്കിന്റെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾക്കില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി പ്രതികരിച്ചു. ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും സംസ്കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ലെന്നും തനിക്ക് ആവശ്യത്തിന് സംസ്കാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.