HomeKerala‘പിഎം ശ്രീ പ്രഖ്യാപനം കോൺഗ്രസ് - ബിജെപി ഡീലിന്റെ ഭാഗം, വി...

‘പിഎം ശ്രീ പ്രഖ്യാപനം കോൺഗ്രസ് – ബിജെപി ഡീലിന്റെ ഭാഗം, വി ഡി സതീശൻ ജനങ്ങളോട് മാപ്പ് പറയണം’: സി.പി.ഐ.എം | CPIM statement against UDF government Kerala

തിരുവനന്തപുരം: കേരളത്തിൽ പിഎം ശ്രീ (PM-SHRI) പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, യു.ഡി.എഫ് സർക്കാരിനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് (CPIM statement against UDF government Kerala). സംഘപരിവാറിന്റെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ദേശീയ വിദ്യാഭ്യാസ നയം (NEP) കേരളത്തിൽ നടപ്പിലാക്കാനുള്ള നീക്കം ‘കോൺഗ്രസ് – ബിജെപി ഡീലിന്റെ’ (Congress-BJP Deal) ഭാഗമാണെന്ന് സി.പി.ഐ.എം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. കരിക്കുലത്തിന്റെ പേരിൽ മുൻപ് എൽ.ഡി.എഫ് സർക്കാരിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ച യു.ഡി.എഫ് നേതൃത്വം ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

“കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഈ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ ‘സിപിഐഎം – ബിജെപി ഡീൽ’ എന്ന ശുദ്ധമായ നുണയാണ് യു.ഡി.എഫ് നാടുനീളെ പ്രചരിപ്പിച്ചത്. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്നും അത് അറബിക്കടലിൽ എറിയുമെന്നുമായിരുന്നു അക്കാലത്ത് വി.ഡി. സതീശനും, കെ.സി. വേണുഗോപാലും, പി.കെ. കുഞ്ഞാലിക്കുട്ടിയും ജനങ്ങളോട് പ്രസംഗിച്ചത്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ ലീഗ് മന്ത്രിമാരുടെ തന്നെ നേതൃത്വത്തിൽ ഇത് നടപ്പാക്കാൻ ഒരുങ്ങുന്നത് വഴി ഇവർ ജനങ്ങളെ പൂർണ്ണമായി പറ്റിയിരിക്കുകയാണ്,” സി.പി.ഐ.എം വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ സിലബസിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ ചരിത്രവും, മഹാത്മാഗാന്ധിയെ വധിച്ചത് നാഥൂറാം വിനായക് ഗോഡ്‌സെയാണെന്ന ചരിത്ര സത്യവും കേന്ദ്രം ഒഴിവാക്കിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പാഠപുസ്തകങ്ങൾ ഇതിനകം കാവിവൽക്കരിച്ചു കഴിഞ്ഞു. എന്നാൽ കേരളം എന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കോൺഗ്രസിന്റെ ഇതേ കാവിവൽക്കരണ മാതൃകയാണോ യു.ഡി.എഫ് കേരളത്തിലും നടപ്പാക്കാൻ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും, അങ്ങനെയെങ്കിൽ അതിശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.

മംഗലാപുരം ദുരൂഹ യാത്ര മുതൽ ആരംഭിച്ചതാണ് സമീപകാല കോൺഗ്രസ് – ബിജെപി ബന്ധമെന്നും സി.പി.ഐ.എം ആരോപിച്ചു. മുൻപ് എം.എൽ.എ ആയിരിക്കെ വി.ഡി. സതീശൻ ആർ.എസ്.എസ് സ്ഥാപക നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി സംഘപരിവാറിനോടുള്ള വിധേയത്വം തെളിയിച്ചിട്ടുള്ളതാണ്. അധികാരത്തിലെത്തിയപ്പോൾ ബി.ജെ.പിക്കായി വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും, സംഘപരിവാർ അനുഭാവിയെ പ്രസ്സ് സെക്രട്ടറിയായും നിയമിച്ചു. എം.ജി സർവകലാശാലയിൽ ആർ.എസ്.എസ് അധ്യാപക നേതാവിനെ വി.സിയായും സെനറ്റിലേക്ക് 19 ആർ.എസ്.എസുകാരെയും ഗവർണ്ണർ കുത്തിനിറച്ചപ്പോൾ മുഖ്യമന്ത്രി മൗനം പാലിച്ചു. കേന്ദ്രം കേരളത്തിന് നൽകാനുള്ള 14,000 കോടി രൂപ നിഷേധിച്ചിട്ടും കേന്ദ്രത്തോടുള്ള പാദസേവ കാരണമാണ് മുഖ്യമന്ത്രി മിണ്ടാത്തതെന്നും നരേന്ദ്ര മോദിയെ കെട്ടിപ്പുണർന്ന രാഹുൽ ഗാന്ധിയുടെ മാതൃക കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ മതനിരപേക്ഷത സംരക്ഷിക്കാൻ കേരളീയ സമൂഹം ഒറ്റക്കെട്ടായി പൊരുതുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Story Summary: The CPI(M) State Secretariat has fiercely criticized Chief Minister V.D. Satheesan’s decision to implement the PM-SHRI scheme, calling it a part of a “Congress-BJP deal.” The party accused the UDF leadership of misleading the public and minority communities in the past by falsely claiming they would scrap the project if elected. CPI(M) warned against introducing the saffronized elements of the National Education Policy into Kerala’s secular syllabus and listed out various instances alleging the UDF government’s compromise with Sangh Parivar forces.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...