Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala
HomeKerala'പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്':...

‘പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്’: കോൺഗ്രസ് നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് | Congress Leader

🎙️ Latest Podcast

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ’ എന്നല്ല, ‘ജിന്റോ ജോൺ’ എന്ന് അറിയപ്പെടുന്നതാണ് കോൺഗ്രസിന്റെ ഭംഗിയെന്ന് ജിന്റോ ജോൺ കുറിച്ചു.(Congress Leader Jinto John Indirectly Criticizes CM V D Satheesan Over Caste Alignment In Cabinet)

ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കൂടുതൽ ഇൻക്ലൂസിവ് എന്നും, തന്റെ രാഷ്ട്രീയം തന്റെ ബോധ്യങ്ങൾ കൂടിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല.
ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ്‌ ബോധ്യം, അദ്ദേഹം കുറിച്ചു.

Story Summary

Congress leader Jinto John triggered a political row with a Facebook post indirectly targeting Chief Minister V D Satheesan over alleged caste-based considerations in cabinet formation. He emphasized that a Congress devoid of caste identities is more inclusive and beautiful, reflecting his own left-leaning political convictions.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.