വിജയം ആഘോഷിക്കണമെങ്കിൽ ആരെങ്കിലും മരിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ് എത്തി: എ.എ റഹീം
Sep 10, 2023, 14:00 IST

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് കിട്ടിയ മരണാനന്തര ബഹുമതിയാണ് പുതുപ്പള്ളിയിൽ ഉണ്ടായ വിജയമെന്ന് എ.എ റഹീം എംപി. മരണാനന്തര ബഹുമതിയെ രാഷ്ട്രീയ വിജയമായിട്ടാണ് കോൺഗ്രസ് നിരീക്ഷിക്കുന്നത്. ഇത് രാഷ്ട്രീയ അൽപ്പത്തരമാണെന്ന് റഹീം വിമര്ശിച്ചു.
അപ്പാ അപ്പാ എന്ന ഒറ്റ മന്ത്രമായിരുന്നു ചാണ്ടി ഉമ്മന് ഉണ്ടായിരുന്നത്. അതുപയോഗിച്ചാണ് തെരഞ്ഞെടുപ്പിൽ ജയിച്ചത്. അതെങ്ങനെയാണ് ഒരു അത്ഭുതമായി പറയാനാവുക. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കണമെങ്കിൽ ആരെങ്കിലും മരിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് പാർട്ടി എത്തിയെന്നും എ.എ റഹീം പറഞ്ഞു.
