Times Kerala

മുഖ്യമന്ത്രി എത്തുന്നു: കേരളാ ഹൗസില്‍ നിന്നും  ചാണ്ടി ഉമ്മന്‍റെ ഫ്‌ളെക്‌സ് ബോര്‍ഡ് നീക്കം ചെയ്തു
 

 
മുഖ്യമന്ത്രി എത്തുന്നു: കേരളാ ഹൗസില്‍ നിന്നും  ചാണ്ടി ഉമ്മന്‍റെ ഫ്‌ളെക്‌സ് ബോര്‍ഡ് നീക്കം ചെയ്തു

ന്യൂഡല്‍ഹി: പോളിറ്റ് ബ്യൂറോ മീറ്റിംഗുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഹൗസില്‍ എത്തുന്നതിന് മുന്‍പ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍റെ ഫ്‌ളെക്‌സ് ബോര്‍ഡ് നീക്കം ചെയ്തു. ഇന്ന് രാത്രിയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുക.

ചാണ്ടി ഉമ്മന് അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് അനുകൂല എന്‍ജിഒ അസോസിയേഷന്‍ കേരള ഹൗസിന്‍റെ പ്രധാന ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച  ബോര്‍ഡാണ് നീക്കം ചെയ്തത്. ഇത് മാറ്റണമെന്ന് അധികൃതര്‍ എന്‍ജിഒ അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ്  കേരള ഹൗസ് അധികൃതരുടെ നടപടിയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 

അതേസമയം  മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് കേരളാ എന്‍ജിഒ യൂണിയന്‍ കേരളാ ഹൗസിന് മുന്‍പില്‍വച്ച ബോര്‍ഡ് നീക്കം ചെയ്തിട്ടില്ല. 

Related Topics

Share this story