സിവിൽ സർവീസ് പരീക്ഷ; ഞായറാഴ്ച അധിക സർവീസ് ഒരുക്കി കൊച്ചി മെട്രോ
May 27, 2023, 06:33 IST

കൊച്ചി: ഞായറാഴ്ച യുപിഎസ്സി സിവിൽ സർവീസസിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുന്നു.
പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച രാവിലെ ആറ് മുതൽ കൊച്ചി മെട്രോ സർവീസ് ആലുവ, എസ്എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുന്നതാണ്. രാവിലെ ആറ് മുതൽ 7.30 വരെ പതിനഞ്ച് മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. നിലവിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ചകളിൽ സർവീസ് ആരംഭിച്ചിരുന്നത്.
