HomeKeralaചിക്കമംഗളൂരുവിൽ മലയാളി പെൺകുട്ടിയെ കാണാതായിട്ട് നാലാം ദിനം; ലഹരി നൽകി തട്ടിക്കൊണ്ടുപോയതെന്ന്...

ചിക്കമംഗളൂരുവിൽ മലയാളി പെൺകുട്ടിയെ കാണാതായിട്ട് നാലാം ദിനം; ലഹരി നൽകി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം; തിരച്ചിലിനായി നൂറംഗ ടാസ്ക് ഫോഴ്സ് | Chikmagalur Missing Girl Sreenanda

ബെംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു (Chikmagalur Missing Girl Sreenanda). പാലക്കാട് സ്വദേശി രമേശന്റെ മകളെയാണ് ബാവാ പുത്തൻഗിരി മലനിരകളിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ കാണാതായത്. കുട്ടിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് കുടുംബം.

തിരോധാനം വെറും 15 മിനിറ്റിൽ
ചൊവ്വാഴ്ച വൈകിട്ട് വിനോദസഞ്ചാരികളുടെ തിരക്കേറിയ സമയത്താണ് ശ്രീനന്ദയെ കാണാതാകുന്നത്. വൈകിട്ട് 5:20-ന് കുടുംബത്തോടൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ ശ്രീനന്ദയുണ്ട്. എന്നാൽ 5:35-ന് എടുത്ത ചിത്രങ്ങളിൽ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളിൽ കുട്ടി എവിടെപ്പോയി എന്നത് പോലീസിനെ കുഴപ്പിക്കുന്നു.

“ആരെങ്കിലും കുട്ടിയെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ടാകും. തനിച്ച് കണ്ടപ്പോൾ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയതാകാനാണ് സാധ്യത,” എന്ന് ശ്രീനന്ദയുടെ അമ്മ രേണുക വികാരാധീനയായി പറഞ്ഞു.

അന്വേഷണം ഊർജിതം
സംഭവദിവസം വൈകിട്ട് 6 മണിക്ക് മുൻപായി പാർക്കിംഗ് ഏരിയയിൽ നിന്ന് പുറത്തുപോയ ഒൻപതോളം വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ പോലീസ് ശേഖരിച്ചു.കർണാടക വനംവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം നൂറംഗ പ്രത്യേക ടാസ്ക് ഫോഴ്സിനെ (STF) തിരച്ചിലിനായി നിയോഗിച്ചു. കൂടാതെ പോലീസും വനംവകുപ്പും സംയുക്തമായി ഡ്രോണുകൾ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.

കേരള പോലീസിന്റെ നാലംഗ സംഘവും ചിക്കമംഗളൂരുവിൽ എത്തിയിട്ടുണ്ട്. ഹമ്പിയിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുമ്പോൾ ആരെങ്കിലും കുട്ടിയെ പിന്തുടർന്നിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നു.

ചെങ്കുത്തായ മലഞ്ചെരിവുകൾ ഉള്ള ബാവാ പുത്തൻഗിരി മേഖലയിലും മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപവും കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ചിക്കമംഗളൂരു നോർത്ത് പോലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. പാലക്കാട് നിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദയും കുടുംബവും കർണാടകയിൽ എത്തിയത്.

Story Summary:
The search for Sreenanda, a 15-year-old girl from Palakkad who went missing in Chikmagalur, Karnataka, has entered its fourth day. Her family suspects she was kidnapped and drugged by a gang that might have trailed them from Hampi. The girl disappeared within a 15-minute window on Tuesday evening. A 100-member Special Task Force has been deployed by the Karnataka government to scour the Bava Puthangiri hills. Police are tracking nine vehicles that left the parking area shortly after the incident.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് മാർച്ചും സംഘർഷവും: KPCC...

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം എൽ...

ശബരിമല തന്ത്രി സ്ഥാനം: കണ്ഠര് രാജീവരുടെ അപേക്ഷയിൽ ദേവസ്വം...

കൊച്ചി: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി മകൻ കണ്ഠര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന കണ്ഠര് രാജീവരുടെ അപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. വരാനിരിക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ...

കുംഭമേള വൈറൽ താരത്തിന് വീണ്ടും പോലീസ് സംരക്ഷണം: ഉത്തരവിട്ട്...

കൊച്ചി: വിവാഹത്തിന് ശേഷം ഉയർന്നുവന്ന ഭീഷണികളെ തുടർന്ന് കുംഭമേള വൈറൽ താരത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പാലാരിവട്ടം പോലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം.(Kumbh Mela Viral Girl...

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ...

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ...

അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം:...

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. 2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d)...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...