HomeKerala'മുഖ്യമന്ത്രി എക്സിക്യൂട്ടീവിൻ്റെ തലവൻ, അയച്ചത് ഭരണപരമായ സന്ദേശം, വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ല': ഡാറ്റ...

‘മുഖ്യമന്ത്രി എക്സിക്യൂട്ടീവിൻ്റെ തലവൻ, അയച്ചത് ഭരണപരമായ സന്ദേശം, വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ല’: ഡാറ്റ ചോർച്ച വിവാദത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി സംസ്ഥാന സർക്കാർ | Data leak controversy

കൊച്ചി: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി നൽകി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും അയച്ച സന്ദേശത്തിൽ രാഷ്ട്രീയമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.(Chief Minister is the head of Executive, State government files affidavit in High Court in data leak controversy)

മുഖ്യമന്ത്രി അയച്ച സന്ദേശം രാഷ്ട്രീയപരമല്ല. ബജറ്റിൽ അനുവദിച്ച കാര്യങ്ങളാണ് സന്ദേശത്തിലുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ വോട്ട് ചോദിക്കുന്നതിനെക്കുറിച്ചോ സന്ദേശത്തിൽ പരാമർശിച്ചിട്ടില്ല. സ്പാർക്ക് ശമ്പളം നൽകാൻ മാത്രമുള്ള സംവിധാനമല്ല. ജീവനക്കാരുടെ എച്ച്.ആർ സംബന്ധമായ എല്ലാ കാര്യങ്ങളും ഇതിലൂടെയാണ് നിർവ്വഹിക്കുന്നത്. നയപരമായ തീരുമാനങ്ങൾ ജീവനക്കാരെ അറിയിക്കാൻ ഈ സംവിധാനം ഉപയോഗിക്കാറുണ്ട്.

സന്ദേശങ്ങൾ അയച്ചത് കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ്. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഐടി മിഷൻ ഒരുക്കിയ വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചത്. വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. എക്സിക്യൂട്ടീവിന്റെ തലവൻ എന്ന നിലയിൽ ജീവനക്കാർക്ക് ഇത്തരത്തിൽ സന്ദേശം അയക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. നിലവിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനാൽ പെരുമാറ്റച്ചട്ട ലംഘനവും നിലനിൽക്കില്ല. ഡി.എ കുടിശ്ശിക അനുവദിച്ചതും എച്ച്.ആർ.എ പുനഃസ്ഥാപിച്ചതും അറിയിക്കാനാണ് സന്ദേശം അയച്ചതെന്നും, അത് സേവനങ്ങൾ നൽകിയ ജീവനക്കാരോടുള്ള ആദരമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

WhatsApp Channel Banner

Latest updates

‘ധർമ്മേന്ദ്ര പ്രധാന് രാജിക്കത്ത് എഴുതാൻ അറിയില്ലായിരിക്കും’: കടുത്ത വിമർശനവുമായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ഡൽഹി ജന്ദർ മന്ദറിൽ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി...

CJP പ്രക്ഷോഭം: ഡൽഹിയിലെ സമരക്കാർക്ക് ഓൺലൈനായി ഭക്ഷണമെത്തിച്ച് ജനങ്ങൾ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന കർഷക-വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ. നേരിട്ട് സമരപ്പന്തലിൽ എത്താൻ കഴിയാത്തവർ...

ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ പുതിയ വിവാദവുമായി ലിയാൻഡ്രോ...

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പെരെഡെസിന്റെ കുടുംബാംഗങ്ങളുടെ പരാമർശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു (Leandro Paredes Family Controversy). ഫൈനൽ മത്സരശേഷം കളിക്കളത്തിലുണ്ടായ കയ്യാങ്കളിക്കും വിവാദങ്ങൾക്കും...

ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം...

കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനം സർക്കാർ നിയമിക്കുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം എന്ന കേരള ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ. വഖഫ് നിയമത്തിന് തികച്ചും...

ഓപ്പറേഷൻ തൂഫാൻ: വീടുകളിൽ നിന്ന് കോടികളുടെ എംഡിഎംഎ പിടികൂടിയ...

റിപ്പോർട്ട്: അൻവർ ഷരിഫ് തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ലഹരി കടത്ത് സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...