ബസും പിക് അപ്പും കൂട്ടിയിടിച്ച് അപകടം
Sep 7, 2023, 09:46 IST

കൊടുവള്ളി: ബസും പിക് അപ്പും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച രാവിലെ പത്തോടെ പനക്കോട് വാടിക്കല്‍ ഈര്‍പ്പോണ റോഡിലായിരുന്നു അപകടം സംഭവിച്ചത്. കത്തറമ്മല്നിന്നും തച്ചംപൊയില്‍ ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസാണ് വളവിൽ വെച്ച് എതിരെ സോപ്പ് കയറ്റി വന്ന പിക് അപ്പുമായി കൂട്ടിയിടിച്ചത്. പിക് അപ് തകർന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.