Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeKeralaതൃശൂരിൽ ചുവരെഴുതി BJP ദേശീയ അധ്യക്ഷൻ: പ്രചാരണത്തിന് തുടക്കം | BJP

തൃശൂരിൽ ചുവരെഴുതി BJP ദേശീയ അധ്യക്ഷൻ: പ്രചാരണത്തിന് തുടക്കം | BJP

തൃശൂർ: ഒല്ലൂക്കരയിൽ ചുവരെഴുതിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. വികസനത്തിനൊപ്പം വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകുന്ന പ്രചാരണ തന്ത്രമാണ് പാർട്ടി ഇത്തവണ സ്വീകരിക്കുന്നത്.(BJP national president writes on a wall in Thrissur, Campaign begins)

ശബരിമലയിലെ സ്വർണ്ണക്കൊള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന ചർച്ചാവിഷയമായിരിക്കുമെന്ന് നിതിൻ നബീൻ വ്യക്തമാക്കി. കാലടി ആദിശങ്കര ജന്മഭൂമി സന്ദർശനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന എൽഡിഎഫ്-യുഡിഎഫ് ആരോപണങ്ങളെ അദ്ദേഹം തള്ളി.

റെയിൽവേ, തുറമുഖം, കൃഷി, ബാങ്കിംഗ് മേഖലകളിൽ കേരളത്തിന് ലഭിച്ച വലിയ പരിഗണനകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യുപിഎ സർക്കാരിനേക്കാൾ മികച്ച പരിഗണനയാണ് മോദി സർക്കാർ കേരളത്തിന് നൽകുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കൂട്ടിച്ചേർത്തു.  കേരളത്തിൽ ഇത്തവണ 30 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കാനാണ് ദേശീയ അധ്യക്ഷൻ സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala