HomeKerala"വികസിത കേരളം"; കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും, സാമ്പത്തിക സുരക്ഷയ്ക്കും മുൻഗണന നൽകി...

“വികസിത കേരളം”; കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും, സാമ്പത്തിക സുരക്ഷയ്ക്കും മുൻഗണന നൽകി ബിജെപിയുടെ പ്രകടനപത്രിക | BJP Kerala Manifesto 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത് (BJP Kerala Manifesto 2026). “വികസിത കേരളം” എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്ന പത്രികയിൽ അടിസ്ഥാന ആവശ്യങ്ങൾക്കും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കും മുൻഗണന നൽകുന്നതാണ് ബിജെപിയുടെ പ്രകടനപത്രിക. ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെയാണ് വോട്ടർമാരെ ആകർഷിക്കുന്ന വാഗ്ദാനങ്ങളുമായി ബിജെപി രംഗത്തെത്തിയത്.

സ്ത്രീ ശാക്തീകരണവും സാമ്പത്തിക സഹായവും: ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡ് വഴി സ്ത്രീകൾക്ക് എല്ലാ മാസവും 2,500 രൂപ ലഭ്യമാക്കും. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം 30,000 രൂപ ഇതിലൂടെ ഉറപ്പാക്കും.ദരിദ്രരായ വനിതകൾ, വിധവകൾ, 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ നൽകും-തുടങ്ങിയവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ വരെ സൗജന്യ വെള്ളം. ഗാർഹിക വൈദ്യുതിക്ക് പ്രത്യേക സബ്സിഡി. കൂടാതെ പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് പാചകവാതക സിലിണ്ടറുകൾ (ഓണം, ക്രിസ്മസ് കാലയളവിൽ) സൗജന്യമായി നൽകും.

എല്ലാ മലയാളികൾക്കും ആയുഷ്മാൻ ഭാരത് പദ്ധതി ലഭ്യമാക്കും. കേരളത്തിൽ ലോകോത്തര നിലവാരമുള്ള എയിംസ് (AIIMS) സ്ഥാപിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് അതിവേഗ റെയിൽവേ ഇടനാഴി സ്ഥാപിക്കുന്നത് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്. ഇത് യാത്രാ സമയം കുറയ്ക്കാനും വ്യാപാര-ടൂറിസം മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു.

ശബരിമല, ഗുരുവായൂർ തുടങ്ങിയ ക്ഷേത്രങ്ങളുടെ നടത്തിപ്പിൽ ഭക്തർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കും. ശബരിമല വികസനത്തിനായി പ്രത്യേക ദൗത്യം നടപ്പിലാക്കും. കൂടാതെ, ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിൽ സമയബന്ധിതമായ സിബിഐ അന്വേഷണം നടത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

ഓരോ കുടുംബത്തിനും അന്തസ്സും സുരക്ഷയും ഉറപ്പാക്കി കേരളത്തെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ത്രികോണ മത്സരം ശക്തമായ കഴക്കൂട്ടം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഈ വാഗ്ദാനങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കും.

Story Summary:
The BJP released its manifesto for the 2026 Kerala Assembly Elections, titled “Vikasitha Keralam.” Key promises include a monthly financial aid of ₹2,500 for women via food-health security cards, a ₹3,000 monthly pension for senior citizens and widows, and 20,000 liters of free water per household. The manifesto also guarantees the establishment of an AIIMS, a high-speed railway corridor from Thiruvananthapuram to Kannur, and a CBI probe into the Sabarimala gold theft case.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് നാല് ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന്...

നിരാഹാര സമരം 21ാം ദിവസത്തിലേക്ക്: സോനം വാങ്ചുക്കിനെ ഡൽഹി...

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു...

ജനനായകൻ ഓർമ്മയായിട്ട് 3 വർഷം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി...

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. വികസന പദ്ധതികളുടെ കണക്കുകൾക്കപ്പുറം കരുണയുടെയും കരുതലിന്റെയും ജനസമ്പർക്കത്തിന്റെയും മുഖമായി മാറിയ അദ്ദേഹം ഇന്നും കേരളീയ പൊതുസമൂഹത്തിൽ നികത്താനാകാത്ത ഒരു...

‘ഞങ്ങൾക്ക് അവരെ ആവശ്യമില്ല’: USൽ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ...

ന്യൂഡൽഹി: അമേരിക്കയിൽ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്ത് പകരം യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന ഡിഫൻസ് ആൻഡ് ഇന്നൊവേഷൻ...

ഇറാനെതിരെയുള്ള വ്യോമാക്രമണം ശക്തമാക്കാൻ US: ഇസ്രായേലിലേക്ക് കൂടുതൽ ഇന്ധന...

വാഷിംഗ്ടൺ ഡിസി: ഇറാനെതിരെയുള്ള സൈനിക നടപടികൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിലേക്ക് അധിക സൈനിക റീഫ്യൂവലിങ് വിമാനങ്ങൾ വിന്യസിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നടന്ന സുരക്ഷാ...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...