Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaമറ്റത്തൂരിൽ വീണ്ടും BJP - കോൺഗ്രസ് സഖ്യം: നറുക്കെടുപ്പിലൂടെ UDFന് വൈസ്...

മറ്റത്തൂരിൽ വീണ്ടും BJP – കോൺഗ്രസ് സഖ്യം: നറുക്കെടുപ്പിലൂടെ UDFന് വൈസ് പ്രസിഡൻ്റ് സ്ഥാനം | BJP-Congress alliance

🎙️ Latest Podcast

തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. യുഡിഎഫിലെ മിനിമോൾ ആണ് പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ബിജെപി വോട്ട് നേടി വിജയിച്ച നൂർജഹാൻ നവാസ് പാർട്ടി നിർദ്ദേശപ്രകാരം രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.(BJP-Congress alliance again in Mattathur)

24 അംഗ പഞ്ചായത്തിൽ ഭരണപക്ഷമായ എൽഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകൾ ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിന്റെ 6 അംഗങ്ങൾക്കൊപ്പം ബിജെപിയുടെ 4 അംഗങ്ങളും ഒരു വിമത അംഗവും മിനിമോളിന് വോട്ട് ചെയ്തു. ഇടതുപക്ഷത്തിന്റെ 10 അംഗങ്ങൾക്കൊപ്പം ഒരു വിമതന്റെ പിന്തുണയും ലഭിച്ചു.

രണ്ട് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എൽഡിഎഫിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ബിജെപി യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.