Times Kerala

 

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മ ശതാബ്‌ദി

അനുസ്മരണം ഫെബ്രുവരി 18നും,  24നും

 
  കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മ ശതാബ്‌ദി  അനുസ്മരണം ഫെബ്രുവരി 18നും,  24നും
 

കഥകളിയുടെ സമസ്ത മേഖലകളിലും കൃതഹസ്തത നേടി അരങ്ങു നിറഞ്ഞുനിന്ന് സമുചിത മേളപ്രയോഗം നടത്തി കഥകളിയുടെ മേളത്തിന്റെ പുത്തൻ ശൈലീവല്ക്കരണം അടയാളപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാളുടെ  ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മാവേലിക്കര കഥകളി ആസ്വാദക സംഘം ഫെബ്രുവരി 18നും വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റ് ഫെബ്രുവരി 24നും  ഒരുക്കുന്ന അനുസ്മരണചടങ്ങിലും തുടർന്ന് നടക്കുന്ന കഥകളിയുടെ ("ബാലി വിജയം" മാവേലിക്കരയിലും “കിരാതം” കാറൽമണ്ണയിലും) വിജയത്തിലേക്ക് കലാസ്വാദകരെ  സാദരം ക്ഷണിക്കുന്നു. 

ഫെബ്രുവരി 18നു ഞായറാഴ്ച  വൈകുന്നേരം 4.30നു ശ്രീകൃഷ്ണ ഗാനസഭ ഹാളിൽ ശ്രീ. കെ.  ഗോപകുമാർ,  പ്രസിഡന്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ യോഗത്തിനു പ്രൊഫസർ ആർ ആർ സി വർമ്മ, സെക്രെട്ടറി, സ്വാഗതം പറയും. ശ്രീ വി കലാധരൻ,  പ്രസിദ്ധ കലാനിരൂപകനും  മുൻ ഡെപ്യൂട്ടി റജിസ്ട്രർ,  കേരള കലാമണ്ഡലം അനുസ്മരണ പ്രഭാക്ഷണം  നടത്തും.  ശ്രീ ആർ ജയകുമാർ, ട്രഷറർ നന്ദി രേഖപ്പെടുത്തും.

ഫെബ്രുവരി 24നു വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രുസ്ടിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അനുസ്മരണ യോഗത്തിൽ ശ്രീ എം ജെ  ശ്രീചിത്രൻ സ്മൃതിഭാഷണം നടത്തും. സുപ്രസിദ്ധ ചലച്ചിത്ര ഗാനരചയിതാവ് പദ്മശ്രീ  കൈതപ്രം ദാമോദരൻ നമ്പൂതിരി,  ശ്രീ കണ്ണൻ പരമേശ്വരൻ,  ശ്രീ വി വി രാജ,  ശ്രീ ടി കെ അച്യുതൻ,  ശ്രീ കെ ബി രാജാനന്ദ് തുടങ്ങിയ വിശിഷ്ടവ്യക്തികൾ പങ്കെടുക്കും.  ശ്രീ വി വി രാജ രചിച്ച അഭിനയ ഹസ്തങ്ങൾ നാമവും രൂപവും എന്ന പുസ്തകം അന്ന് പ്രകാശനം ചെയ്യുന്നു,

2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന  ജന്മശതാബ്‌ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.  വൈക്കം കഥകളി ക്ലബ് 2023 ജൂൺ  25നും, നോർത്ത് പറവൂർ കളിയരങ്  ജൂലൈ 09നും,  ഓഗസ്റ്റ് 12നു പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26നു തോടയം കഥകളി യോഗവും സെപ്തംബര് 03നു കോട്ടയം കളിയരങ്ങും, ഒക്ടോബര് 13നു തൃപ്പുണിത്തുറ കഥകളി കേന്ദ്രവും ഒക്ടോബര് 14നു ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സും നവംബർ 19നു തൃശൂർ കഥകളി ക്ലബ്ബിന്റെ   ആഭിമുഖ്യത്തിലും ഡിസംബർ  21നു എറണാകുളം കരയോഗം കഥകള് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം കാവേരി ഹാളിൽ വെച്ചും  പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് ജനുവരി 11നു, ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് ജനുവരി 20നു  അനുസ്മരണ യോഗം സംഘടിപ്പിച്ചിരുന്നു.

Related Topics

Share this story