HomeKeralaബിനാലെയിൽ ഭാഷാ സംഗമം; വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ, കലയെ മറ്റൊരു...

ബിനാലെയിൽ ഭാഷാ സംഗമം; വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ, കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി | biennale Visual Storytelling

ഭാഷാ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഫോർട്ട് കൊച്ചിയിലെ പുരാതന ഡച്ച് വെയർഹൗസ്. വാക്കുകൾക്ക് പകരം വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ പറഞ്ഞ ഒരു സായാഹ്നം. കൊച്ചി – മുസിരിസ് ബിനാലെയുടെ ഭാഗമായി ബാംഗ്ലൂർ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി (MAP) സംഘടിപ്പിച്ച പരിപാടികൾ കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. (biennale Visual Storytelling)

അഫ്ര ഐസ്മയുടെ ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്’ എന്ന പ്രദർശനത്തിന്‍റെ പശ്ചാത്തലത്തിൽ, ബധിരസമൂഹം നയിച്ച വേറിട്ടൊരു ലോകത്തേക്കാണ് ബിനാലെ പ്രേമികൾ ക്ഷണിക്കപ്പെട്ടത്. ഹാർദീപ് സിംഗിന്‍റെ നേതൃത്വത്തിൽ നടന്ന ‘ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ’ വെറുമൊരു ഭാഷാ പഠനമായിരുന്നില്ല. പകരം, പ്രദർശനത്തിലെ ഓരോ പരവതാനിയും കളിമൺ ശില്പവും എന്തിന് ഒരു വിരൽത്തുമ്പിലൂടെയും മുഖ ചലനങ്ങളിലൂടെയും എങ്ങനെ ഹൃദയങ്ങളിലേക്ക് എത്തിചേരാമെന്നതായിരുന്നു ആ ശിൽപശാല.

ശബ്ദമില്ലാത്ത ലോകത്തെ വികാരങ്ങളെ വെറും ആംഗ്യങ്ങളായല്ല, മറിച്ച് സിനിമയെപ്പോലെ മനോഹരമായ ദൃശ്യങ്ങളാക്കി (Visual Vernacular) മാറ്റിയ ബെനിൻ ജോർജ് വർഗീസിന്‍റെ പ്രകടനവും ഹാർദീപ് സിംഗിന്‍റെ ആംഗ്യഭാഷാ കവിതയും കാണികളെ വിസ്മയിപ്പിച്ചു. കേരള മ്യൂസിയവുമായി സഹകരിച്ച് മാപ്പ് (MAP) ഒരുക്കിയ ഈ സംഗമത്തിൽ കേൾവിയുള്ളവരും ബധിരരും ഒരേ വികാരത്തിൽ ലയിച്ചു ചേർന്നു.

“കല ആർക്കും അന്യമാകരുത്. എല്ലാവർക്കും ഒരേപോലെ തൊട്ടറിയാനും ആസ്വദിക്കാനും കഴിയുന്ന ഒന്നായിരിക്കണം അത്. അതിനുള്ള ഒരു ചെറിയ ചുവടുവെപ്പാണ് ഈ ശിൽപശാല,” എന്ന് എം. എ. പി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ് സിദ്ധാർത്ഥ മേനോൻ അഭിപ്രായപ്പെട്ടു. ആശയവിനിമയം വെറും ശബ്ദങ്ങളിലല്ല, മറിച്ച് ഹൃദയങ്ങൾ തമ്മിലുള്ള സ്പർശനത്തിലാണെന്ന് തെളിയിച്ച ഒരു പകൽ കൂടിയായിരുന്നു ഇത്.

WhatsApp Channel Banner

Latest updates

MGRലൂടെ തമിഴ്‌നാട് രാഷ്ടീയം കണ്ട അപൂർവ്വ നിമിഷം: 5...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് എം ജി ആറിലൂടെ ലോകം കണ്ട അപൂർവ്വമായൊരു ചരിത്ര നിമിഷം നടൻ വിജയ്‌യിലൂടെ ആവർത്തിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ വിജയ് നായകനായ 'ജനനായകൻ'...

‘സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് വിശ്വസിക്കുന്നത്, കാനഡയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ല’: ...

ഒട്ടാവ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 50 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് കാനഡ വിശ്വസിക്കുന്നതെന്നും രാജ്യത്തെ...

US – കാനഡ വ്യാപാരയുദ്ധം രൂക്ഷമാകുന്നു: കാനഡയ്ക്കു മേൽ...

വാഷിങ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യു.എസിൽ നിന്നുള്ള കാറുകൾ, മദ്യം, ക്ഷീര...

വയനാട്ടിൽ വീണ്ടും ഷിഗെല്ല ഭീതി: എൻജിനീയറിങ് വിദ്യാർഥിക്ക് രോഗബാധ...

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ഷിഗെല്ല സാന്നിധ്യം കണ്ടെത്തി. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.(Shigella confirmed in Wayanad engineering student) കഴിഞ്ഞ...

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...